- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഇന്നലെ 50,000 ൽ അധികം പുതിയ രോഗികളെ കണ്ടെത്തുന്ന തുടർച്ചയായ അഞ്ചാം ദിവസം; മരണ നിരക്കിൽ നേരിയ കുറവ് താത്ക്കാലികം; വരും ദിവസങ്ങളിൽ ലണ്ടനിൽ സംഭവിക്കുന്നത് ഭയാനകമെന്ന് സൂചനകൾ
ബ്രിട്ടനിൽ കോവിഡിന്റെ രണ്ടാം വരവിന്റെ ഭീകരത വെളിപ്പെടുത്തിക്കൊണ്ട് തുടർച്ചയായ അഞ്ചാം ദിവസവും 50,000 ൽ ഏറെ പേർക്ക് ഇന്നലെ പുതിയതായി കോവിഡ് സ്ഥിരീകരിച്ചു. അതേസമയം മരണ നിരക്കിൽ നേരിയ കുറവ് ദൃശ്യമായിട്ടുണ്ട്. എന്നൽ, ഈ കുറവ് താത്ക്കാലികം മാത്രമാണെന്നാണ് ഈ രംഗത്തെ വിദഗ്ദർ പറയുന്നത്. അടുത്ത ആഴ്‌ച്ച രാജ്യം ദർശിക്കുവാൻ പോകുന്നത് കൂടുതൽ ഭീകരതയാർന്ന നാളുകളായിരിക്കും എന്നാണ് ശാസ്ത്രലോകവും മുന്നറിയിപ്പ് നൽകുന്നത്.
അടുത്ത ഏതാനും മാസങ്ങളിൽ കൊറോണയുമായി നടത്തേണ്ടിവരുന്ന യുദ്ധത്തെക്കുറിച്ച് ആശങ്കപ്പെടുകയാണ് അരോഗ്യരംഗത്തെ ഒട്ടുമിക്കൽ വ്യക്തികളും. അതിനിടയിൽ പുതിയതായി അംഗീകാരം നേടിയ ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി വാക്സിൻ ബ്രിട്ടനിലെ വിവിധ ആശുപത്രികളിൽ എത്തിച്ചേർന്നു. നാളെമുതൽക്കാണ് ഇത് നൽകി തുടങ്ങുക. തിങ്കളാഴ്‌ച്ച മുത ഏകദേശം 5,30,000 ഡോസുകൾ ലഭ്യമാകും. രോഗവ്യാപന സാധ്യത കൂടുതൽ ഉള്ള വിഭാഗത്തിൽ പെടുന്നവർക്കാണ് ആദ്യം ഇതു നൽകുക. വെസ്റ്റ് സസ്സക്സിലെ ഹേവാർഡ്സ് ഹീത്തിലുള്ള പ്രിൻസസ് റോയൽ ഹോസ്പിറ്റലിലാണ് ഈ വാക്സിൻ ആദ്യമായി എത്തിയത്.
അതേസമയം വാക്സിൻഉദ്പാദനത്ത് ആവശ്യമായ നിക്ഷേപം നടത്തിയിട്ടില്ല എന്ന ആരോപണവും ഉയരുന്നുണ്ട്. ഉദ്പാദന ക്ഷമത വർദ്ധിപ്പിക്കണം എന്നാവശ്യമാണ് ഉയരുന്നത്. മാത്രമല്ല, ഇതിന്റെ പല ഘടകങ്ങളും ഉദ്പാദിപ്പിക്കാനുള്ള സംവിധാനം ബ്രിട്ടനിൽ ഇല്ലെന്നും ആരോപണമുയരുന്നു. പല ഭാഗങ്ങളും വിദേശങ്ങളിൽ നിന്നും ഇറക്കുമതി ചെയ്യുന്നതാണ്. ഇനിയും കുറച്ചു മാസങ്ങളിൽ വാക്സിന്റെ ലഭ്യതയുമായി ബന്ധപ്പെട്ട് പ്രശ്നങ്ങൾ ഉണ്ടാകും എന്നുതന്നെയാണ് കരുതപ്പെടുന്നത്.
വർഷാന്ത്യത്തോടെ 30 മില്ല്യൺ വാക്സിനുകൾ തയ്യാറാക്കുമെന്നാണ് ഔദ്യോഗിക വൃത്തങ്ങൾ പറഞ്ഞിരുന്നത്. എന്നാൽ നിർമ്മാണവുമായി ബന്ധപ്പെട്ട പ്രായോഗിക പ്രശ്നങ്ങൾ പറഞ്ഞ് ഇത് 4 മില്ല്യൺ ആയി കുറച്ചിരുന്നു. അതേസമയം ഇന്ത്യ ഓക്സ്ഫോർഡ് വാക്സിന്റെ 50 മില്ല്യൺ ഡോസുകൾ ഉദ്പാദിപ്പിച്ചു കഴിഞ്ഞിരിക്കുന്നു. രാജ്യത്തിനകത്തു തന്നെ പൂർണ്ണമായും നിർമ്മാണമാരംഭിച്ചാൽ മാത്രമേ സമയത്ത് വാക്സിൻ നൽകാനാകൂ. എന്നാൽ തുടർച്ചയായി ബ്രിട്ടനിലധികാരത്തിൽ വന്ന സർക്കാരുകൾ മെഡിക്കൽ ഉദ്പന്നങ്ങളുടെ നിർമ്മാണ മേഖലയെ അവഗണിക്കുകയായിരുന്നു.
അതേസമയം, നേരത്തേ നിശ്ചയിച്ചിരുന്ന പല സർജറികളും മാറ്റിവയ്ക്കേണ്ട അവസ്ഥയാണ് ലണ്ടനിലെ മിക്ക ആശുപത്രികളിലും. 39 എൻ എച്ച് എസ് ആശുപത്രികളിൽ 29 എണ്ണത്തിലും ഇത്തരത്തിൽ പല ചികിത്സകളും മാറ്റിവച്ചിരികുകയാണ്. അതിവേഗം കത്തിപ്പടരുന്ന കോവിഡിനെ നേരിടാൻ ആരോഗ്യ പ്രവർത്തകർ ഏറെ ആവശ്യമാണ് എന്നതിനാലാണ് ഇത്. കെന്റ് പോലെ രോഗവ്യാപനം നിയന്ത്രണാധീതമായ മറ്റിടങ്ങളിലും ഇപ്രകാരം സംഭവിക്കുന്നുണ്ട്.