- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
15കാരിയായ മകളെ കാമുകന് കാഴ്ച വെച്ചത് പെറ്റു വളർത്തിയ അമ്മ; മകൾ ഗർഭിണിയായതോടെ സഹോദരന്റെ വീട്ടിൽ ഉപേക്ഷിച്ച് മുങ്ങി: കുട്ടിയുടെ അമ്മാവന്റെ പരാതിയിൽ കേസ് എടുത്ത് പൊലീസ്: പെൺകുട്ടി പ്രസവിച്ചതോടെ മാതൃശിശുസംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി
മകളെ കാമുകന് പല തവണ കാഴ്ചവെച്ചത് പെറ്റു വളർത്തിയ അമ്മ. പതിനഞ്ചുകാരിയായ പെൺകുട്ടിയെ 32കാരനായ അമ്മയുടെ കാമുകൻ നിരവധി തവണയാണ് ലൈംഗിക പീഡനത്തിന് ഇരയാക്കിയത്. അമ്മയുടെ കാമുകന്റെ കൊടുംക്രൂരതയെ കുറിച്ച് പരാതിപ്പെട്ടപ്പോൾ കാമുകനോട് സഹകരിക്കാനാണ് ആ അമ്മ മകളോട് പറഞ്ഞത്. തമിഴ്‌നാട്ടിലെ മാടിപാക്കത്താണ് സംഭവം. 36കാരിയായ സ്ത്രിയാണ് സ്വന്തം മകളെ കാമുകന് കാഴ്ച വെച്ചത്.
സംഭവത്തിൽ പെൺകുട്ടിയുടെ അമ്മാവന്റെ പരാതിയിൽ പ്രതികളായ യുവതിയെയും കാമുകനെയും പൊലീസ് കസ്റ്റഡിയിലെടുത്തു. വർഷങ്ങൾക്കു മുൻപ് ഭർത്താവുമായി വിവാഹ ബന്ധം വേർപ്പെടുത്തിയ നന്ദിനി എന്ന സ്ത്രീയും മക്കളും ഒറ്റയ്ക്കാണ് താമസിച്ചിരുന്നത്. ഇതിനിടയിൽ പെയിന്റിങ്ങ് തൊഴിലാളിയായ ശേഖറുമായി ബന്ധം സ്ഥാപിച്ചു. ഇയാൾ സ്ത്രീയുടെ വീട്ടിൽ നിത്യസന്ദർശകനായിരുന്നു. പലതവണ ശേഖർ നന്ദിനിയുടെ മൂത്തമകളായ 15 വയസ്സുള്ള പെൺകുട്ടിയെ ലൈംഗിക പീഡനത്തിന് ഇരയാക്കി. പെൺകുട്ടി ഇക്കാര്യം അമ്മയെ അറിയിച്ചിരുന്നു. എന്നാൽ കാമുകനുമായി സഹകരിക്കാനായിരുന്നു അമ്മയുടെ നിർദ്ദേശമെന്ന് പൊലീസ് പറയുന്നു.
തുടർന്ന് ഗർഭിണിയായ പെൺകുട്ടിയെ അമ്മ തന്റെ സോഹദരന്റെ വീട്ടിലാക്കി. ഗർഭിണിയാണെന്ന വിവരം മറച്ചുവച്ചാണ് പെൺകുട്ടിയെ അമ്മാവന്റെ വീട്ടിൽ എത്തിച്ചത്. താൻ ഗർഭിണിയാണെന്ന വിവരം പെൺകുട്ടി തന്നെ അമ്മാവനെ അറിയിക്കുയായിരുന്നു. തുടർന്ന് കുട്ടിയുടെ അമ്മയുമായി ബന്ധപ്പെടാൻ ശ്രമിച്ചിരുന്നതായി അമ്മാവൻ പൊലീസിന് മൊഴിനൽകി. അമ്മാവന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് യുവതിക്കും കാമുകനും എതിരെ കേസെടുത്തത്. ഇരുവർക്കും എതിരെ പോക്‌സോ നിയമപ്രകാരമുള്ള കുറ്റം ചുമത്തി. ഒക്ടോബറിൽ കുഞ്ഞിന് ജന്മം നൽകിയ പെൺകുട്ടിയെ മാതൃശിശുസംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി.