തിരുവനന്തപുരം: സ്‌കൂളുകൾക്കു പിന്നാലെ സംസ്ഥാനത്തെ കോളജുകളും തുറന്നു. കോളേജുകളിൽ ഇന്നു മുതൽ നിയന്ത്രണങ്ങളോടെ ക്ലാസുകൾ. ആരംഭിക്കും. ഷിഫ്റ്റഅ അടിസ്ഥാനത്തിലാണ് ക്ലാസുകൾ. ഒരു സമയം പകുതി വിദ്യാർത്ഥികൾക്കു മാത്രമായിരിക്കും പ്രവേശനം. ക്ലാസുകൾ തുടങ്ങുന്നതിനു മുന്നോടിയായി മന്ത്രി കെ.ടി.ജലീൽ ഇന്നു കോളജ് പ്രിൻസിപ്പൽമാരുമായി ഓൺലൈനിൽ ചർച്ച നടത്തും.

രണ്ട്ബാച്ച് ആയി, ഒരു വിദ്യാർത്ഥിക്ക് 5 മണിക്കൂർ അധ്യയനം ലഭിക്കുന്ന രീതിയിലാണ് ക്ലാസുകൾ ക്രമീകരിച്ചിരിക്കുന്നത്. പ്രവർത്തനസമയം രാവിലെ 8.30 മുതൽ വൈകിട്ട് 5 വരെ (ഷിഫ്റ്റ് അടിസ്ഥാനത്തിൽ). ഷിഫ്റ്റ് അല്ലാത്തവർക്ക് നാലു സമയ ഷെഡ്യൂളിൽ (8.301.30; 92; 9.303.30; 104) ഏതെങ്കിലുമൊന്നു തിരഞ്ഞെടുക്കാം. ശനിയാഴ്ചകളിലും അധ്യയനം ഉണ്ടായിരിക്കും.

ക്ലാസുകൾ ഇവർക്ക്

  • ന്മആർട്‌സ് ആൻഡ് സയൻസ്, ലോ, മ്യൂസിക്, ഫൈൻ ആർട്‌സ്, ഫിസിക്കൽ എജ്യുക്കേഷൻ, പോളിടെക്‌നിക് എന്നിവിടങ്ങളിൽ ബിരുദം 5, 6 സെമസ്റ്റർ ക്ലാസുകൾ. പിജി ക്ലാസുകൾ.
  • ന്മ എൻജിനീയറിങ് കോളജുകളിൽ 7ാം സെമസ്റ്റർ ബിടെക്, 9ാം സെമസ്റ്റർ ബിആർക്, 3ാം സെമസ്റ്റർ എംടെക്, എംആർക്, എംപ്ലാൻ, 5ാം സെമസ്റ്റർ എംസിഎ, 9ാം സെമസ്റ്റർ ഇന്റഗ്രേറ്റഡ് എംസിഎ.
  • ന്മ കുസാറ്റിൽ അവസാനവർഷ പിജി ക്ലാസുകൾ മാത്രം ഇന്നു തുടങ്ങും.