- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
മകൾക്ക് സല്യൂട്ട് അടിച്ച് അച്ഛൻ; ഡെപ്യൂട്ടി സൂപ്രണ്ട് ജെസ്സി പ്രശാന്തിന് സല്യൂട്ട് അടിക്കുന്ന സർക്കിൾ ഇൻസ്‌പെക്ടറായ പിതാവിന്റെ ചിത്രം സമൂഹ മാധ്യമങ്ങളിൽ വൈറൽ: ഇത് ഏതൊരു പിതാവിനും അഭിമാന നിമിഷമെന്ന് ശ്യാം സുന്ദർ
മകൾക്ക് സല്യൂട്ട് അടിക്കുന്ന അച്ഛന്റെ ചിത്രം സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു. ആന്ധ്രാപ്രദേശിലാണ് തന്നെക്കാളും ഉയർന്ന റാങ്കിലെത്തിയ മകളെ സർക്കിൾ ഇൻസ്‌പെക്ടറായ പിതാവ് സല്യൂട് നൽകി സ്വീകരിച്ചത്. സർക്കിൾ ഇൻസ്‌പെക്ർ ശ്യാം സുന്ദർ ആണ് ഡെപ്യൂട്ടി സൂപ്രണ്ട് ആയ മകൾ ജെസ്സി പ്രശാന്തിനെ് സല്യൂട്ട് ചെയ്യുന്നത്. ആന്ധ്രാപ്രദേശിലെ തിരുപ്പതിയിൽ ഇന്നലെ നടന്ന ഐജിഎൻഐഇ എന്ന ചടങ്ങിനിടെ അച്ഛൻ മകൾക്ക് സല്യൂട്ട് നൽകുന്നത്. ഏതൊരു പിതാവിനും അഭിമാനം തോന്നുന്ന നിമിഷാമാണിതെന്ന് ശ്യാം സുന്ദർ പറയുന്നു.
#APPolice1stDutyMeet brings a family together!
- Andhra Pradesh Police (@APPOLICE100) January 3, 2021
Circle Inspector Shyam Sundar salutes his own daughter Jessi Prasanti who is a Deputy Superintendent of Police with pride and respect at #IGNITE which is being conducted at #Tirupati.
A rare & heartwarming sight indeed!#DutyMeet pic.twitter.com/5r7EUfnbzB
സല്യൂട്ട് ചെയ്യുന്നതിനെ പല തവണകളായി താൻ വേണ്ടെന്ന് പറഞ്ഞിട്ടുണ്ടെന്നും അച്ഛൻ സല്യൂട്ട് ചെയ്താൽ തിരിച്ച് സല്യൂട്ട് ചെയ്യാറുണ്ടെന്നും മകൾ ജെസ്സി പ്രശാന്ത് പറഞ്ഞു. അച്ഛനാണ് തന്റെ പ്രചോദനം. അച്ഛൻ മറ്റുള്ളവരെ സഹായിക്കുന്നത് കണ്ടിട്ടുണ്ട്. ഈ ഡിപ്പാർട്ട്‌മെന്റ് തിരഞ്ഞെടുക്കാൻ കാരണം തന്നെ അച്ഛനാണെന്നും ജെസ്സി പ്രശാന്ത് കൂട്ടിച്ചേർത്തു. അതുകൊണ്ടുതന്നെ ഒത്തിരി കാര്യങ്ങൾ ചെയ്യാനാകുമെന്ന വിശ്വാസത്തിലാണ് താൻ ജോലി ചെയ്യുന്നതെന്നും ജെസ്സി പറഞ്ഞു.