- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഭാഗ്യദേവതയെ കൊണ്ട് ഇങ്ങനെയും ഉണ്ട് ചില പ്രയോജനം; ലോട്ടറി ടിക്കറ്റുകൾ കൊണ്ട് തയ്യാറാക്കിയ കിടിലൻ വസ്ത്രമണിഞ്ഞ് മായാ അഭിജിത്ത്: ഋഷ്യ ശ്രംഗനുമായുള്ള ഫോട്ടോ ഷൂട്ടിന് പിന്നാലെ മോഡേൺ വൈശാലി വീണ്ടും ശ്രദ്ധ നേടുന്നു
സമ്മാനം അടിച്ചില്ലെന്നു കണ്ടാൽ ഉടൻ ലോട്ടറി ടിക്കറ്റുകൾ വലിച്ചു കീറി കളയുകയാണ് പൊതുവെ ചെയ്യുന്നത്. എന്നാൽ ലോട്ടറി ടിക്കറ്റുകൾ കൊണ്ട് ഇങ്ങനെയും ചില പ്രയോജനങ്ങൾ ഉണ്ടെന്ന് തെളിയിച്ചിരിക്കുകയാണ് മോഡേൺ വൈശാലിയായി എത്തിയ മായാ അഭിജിത്ത്. ലോട്ടറി ടിക്കറ്റുകൾ കൊണ്ട് ഒരുക്കിയ ഉടുപ്പണിഞ്ഞുള്ള മായയുടെ ഫോട്ടോഷൂട്ട് സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്.
'ഭാഗ്യദേവത' എന്ന പേരിൽ ഫൊട്ടോഗ്രഫറും കലാകാരനുമായ സുനിൽ സ്‌നാപ് ആണ് ഷൂട്ട് ഒരുക്കിയത്. ലോട്ടറി ടിക്കറ്റുകൾ ഉപയോഗിച്ചുള്ള ടോപ്പും സ്‌കർട്ടുമാണ് മായയുടെ വേഷം. വസ്ത്രങ്ങൾ കൂടാതെ ആക്‌സസറികൾ തയാറാക്കാനും പശ്ചാത്തലം ഒരുക്കാനും ലോട്ടറി തന്നെയാണ് ഉപയോഗിച്ചിരിക്കുന്നത്. വളരെ ഭംഗിയിലാണ് ലോട്ടറി ടിക്കറ്റുകൾ ഇതിനായി തയ്യാറാക്കിയിരിക്കുന്നതും. എന്തായാലും വൈശാലി ഋഷ്യശൃംഗൻ ഫോട്ടോഷൂട്ടിന് പിന്നാലെ മായയുടെ പുതിയ ഫോട്ടോഷൂട്ടും ഏറ്റെടുത്തിരിക്കുകയാണ് സോഷ്യൽ മീഡിയ.
ഏതാനും ആഴ്ചകൾ എടുത്താണ് സുനിൽ സ്‌നാപ്‌സ് ലോട്ടറി കൊണ്ട് ഈ വസ്തുക്കൾ നിർമ്മിച്ചത്. ഏകദേശം 2000 ലോട്ടറി ഇതിനായി ഉപയോഗിച്ചു. സുനിലിന്റെ സുഹൃത്തിന്റെ ഏജൻസിയിൽ നിന്നാണ് കാലവധി കഴിഞ്ഞ ലോട്ടറി സംഘടിപ്പിച്ചത്. ആളുകൾ നിരാശയോടെ ലോട്ടറി ടിക്കറ്റ് വലിച്ചെറിയുന്നതു കണ്ടപ്പോഴാണ് ഇത്തരമൊരു ആശയം തോന്നിയതെന്ന് സുനിൽ പറയുന്നു. മായയോട് ഈ ആശയം പങ്കുവച്ചപ്പോൾ പൂർണ സമ്മതം അറിയിച്ചു. ഗുരുവായൂർ തൈക്കാട് സ്വദേശിയായ സുനിലിന്റെ ഫോട്ടോഷൂട്ടുകൾ മുൻപും സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടിയിട്ടുണ്ട്.