തൊഴിൽ തർക്കത്തെ തുടർന്ന് പിരിച്ചു വിട്ടതിന്റെ പ്രതികാരം തീർക്കാൻ എത്തിയ മുൻ ജീവനക്കാരൻ ബെൻസ് കമ്പനിക്ക് ഉണ്ടാക്കിയത് 44 കോടിയുടെ നഷ്ടം. സ്‌പെയിനിലെ മെഴ്‌സിഡീസ് ബെൻസ് പ്ലാന്റിലാണ് സംഭവം നടന്നത്. നാലു വർഷങ്ങൾക്ക് മുമ്പ് കമ്പനിയിൽ നിന്നും പിരിച്ചു വിട്ട യുവാവാണ്കമ്പനിക്ക് കോടികളുടെ നഷ്ടം ഉണ്ടാക്കിയത്. ് 50 പുതിയ ബെൻസ് വാനുകൾ അടക്കം 69 കാറുകളാണ് ഇയാൾ നശിപ്പിച്ചത്.

2016-2017 കാലഘട്ടത്തിൽ ഫാക്ടറിയിൽ ജോലി ചെയ്തിരുന്ന യുവാവിനെ തൊഴിൽ തർക്കത്തെ തുടർന്ന് പിരിച്ചുവിട്ടതായിരുന്നു കാരണം. സംഭവം നടന്ന് വർഷങ്ങൾക്ക് ശേഷം പ്രതികാരം ചെയ്യാൻ എത്തിയ 38 കാരൻ ബുൾഡോസർ ഉപയോഗിച്ചത് 50 പുതിയ ബെൻസ് വാനുകൾ അടക്കം 69 കാറുകൾ ഇടിച്ചു തകർക്കുക ആയിരുന്നു. ബുൾഡോസർ ഉപയോഗിച്ച് ഗേറ്റ് ഇടിച്ചു തകർത്ത അകത്തുകയറി പാർക്ക് ചെയ്തിരുന്ന ഏകദേശം 90 ലക്ഷം വില മതിക്കുന്ന വി ക്ലാസ് അടക്കമുള്ള വാനുകളാണ് ഇടിച്ചു നശിപ്പിച്ചത്.

ഡിസംബർ 31ന് രാത്രിയാണ് സംഭവം നടന്നത്. വാഹനങ്ങൾ നശിപ്പിക്കുന്നതിൽ നിന്ന് യുവാവിനെ പിന്തിരിപ്പിക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ലെന്നും അവസാനം സെക്യൂരിറ്റി ജീവനക്കാർ വെടി ഉതിർത്തപ്പോഴാണ് വാഹനം നിർത്താൻ തയ്യാറായതെന്നും പൊലീസ് പറയുന്നു. യുവാവിന്റെ അറസ്റ്റ് ചെയ്ത് പൊലീസ് സംഭവത്തെക്കുറിച്ച് അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.