ന്യൂഡൽഹി: മലയാളികൾ അടക്കമുള്ള നഴ്‌സുമാർക്ക് ജപ്പാനിൽ അവസരം ഒരുങ്ങുന്നു. നഴ്‌സിങ്, ഓട്ടമൊബീൽ അറ്റകുറ്റപ്പണി, കെട്ടിട നിർമ്മാണം, കൃഷി, ഭക്ഷ്യോൽപന്ന നിർമ്മാണം എന്നിവയുൾപ്പെടെ 14 മേഖലകളിൽ ജപ്പാനിൽ ഇന്ത്യക്കാർക്ക് തൊഴിലവസരമൊരുക്കാൻ ഇരുരാജ്യങ്ങളും കരാറുണ്ടാക്കും. ഇതിന്റെ ആദ്യ ഘട്ടമായുള്ള ധാരണാപത്രത്തിന് കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകി.

പ്രത്യേക നൈപുണ്യമുള്ള തൊഴിലാളി എന്ന ഗണത്തിൽപ്പെടുത്തിയുള്ള ആനുകൂല്യങ്ങൾ ജപ്പാൻ സർക്കാർ അനുവദിക്കും. വിവിധ മേഖലകളിലെ നൈപുണ്യത്തിനൊപ്പം, ജാപ്പനീസ് ഭാഷ അറിയാവുന്നവരെയാവും പരിഗണിക്കുകയെന്ന് സർക്കാർ വ്യക്തമാക്കി.