സ്ത്രീകൾ പൊതുഇടങ്ങളിൽ അപമാനിക്കപ്പെടുന്നത് നമ്മുടെ നാട്ടിൽ പുത്തരിയല്ല. അത്തരത്തിൽ തനിക്കുണ്ടായ അനുഭവം പങ്കുവെച്ച് എത്തിയിരിക്കുകയാണ് അപർണ എന്ന യുവതി. ഒരു കൊച്ചു കുട്ടിയുടെ വായിൽ നിന്നും വന്ന മോശം വാക്ക് വേദനിപ്പിക്കുക മാത്രമല്ല തന്നെ അതിശയിപ്പിക്കുകയും കൂടി ചെയ്‌തെന്ന് അപർണ പറയുന്നു. കുട്ടികൾക്ക് ഇത്തരത്തിൽ എങ്ങനെ പെരുമാറാൻ സാധിക്കുന്നു എന്നത് ചിന്തിക്കേണ്ട കാര്യമാണെന്നും ്അപർണ തന്റെ വീഡിയോയിൽ പറയുന്നു.

തന്റെ സ്‌കൂട്ടറിൽ ലിഫ്റ്റ് ചോദിച്ച് കയറിയ പത്താം ക്ലാസുകാരനാണ് തന്നെ ഞെട്ടിച്ചതെന്നാണ് അവർ വിഡിയോയിലൂടെ പങ്കുവച്ചിരിക്കുന്നത്. ഇത്രയും ചെറിയ പ്രായത്തിൽ അത് ചിന്തിക്കാനും സധൈര്യം ചോദിക്കാനും ഒരു 14 വയസ്സുകാരന് എങ്ങനെ കഴിഞ്ഞെന്നാണ് അപർണ ചോദിക്കുന്നത്. പഠിക്കുന്ന സ്‌കൂളിനെയാണോ അതോ മാതാപിതാക്കളെയാണോ ഇത്തരം സ്വഭാവ ദൂഷ്യത്തിന്റെ പേരിൽ കുറ്റപ്പെടുത്തേണ്ടതെന്നും അപർണ ചോദിക്കുന്നു. നിരവധിപേരാണ് ഈ വിഡിയോ ഇപ്പോൾ പങ്കുവയ്ക്കുന്നത്.

അത്തരം കുട്ടികൾക്ക് കൗൺസിലിങ് ആവശ്യമാണെന്നാണ് വിഡിയോ കണ്ടവർ പറയുന്നത്. മാതാപിതാക്കളെയോ അദ്ധ്യാപകരെയോ കുറ്റം പറഞ്ഞിട്ട് കാര്യമില്ലെന്നും സാങ്കേതിക വിദ്യകൾ വളർന്ന കാലഘട്ടമാണ് പ്രശ്‌നമെന്നും ചിലർ പറയുന്നു. ഏതായാലും വലിയ ഗൗരവം അർഹിക്കുന്ന വിഷയം പങ്കുവച്ചതിന് അപർണയെ അഭിനന്ദിക്കുകയാണ് സമൂഹമാധ്യമങ്ങൾ. വിഡിയോ കാണാം: