- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ലണ്ടൻ ഐയ്യും ബിഗ് ബെന്നും അടക്കം ബ്രിട്ടനിലെ ചരിത്ര സൗദങ്ങളെല്ലാം ഇന്നലെ നീലനിറത്തിൽ ആറാടി; ആരോഗ്യ പ്രവർത്തകരെ ആദരിക്കാൻ കയ്യടിച്ചും വിളക്ക് കത്തിച്ചും വീണ്ടും ബ്രിട്ടൻ
കൊറോണ വീണ്ടും ശക്തിപ്രാപിച്ചതോടെ സ്വന്തം ജീവൻ പണയം വച്ചും കോവിഡിനോട് പൊരുതാൻ ഇറങ്ങിയിരിക്കുന്ന ആരോഗ്യ പ്രവർത്തകർക്ക് ആദർവുമായി ബ്രിട്ടൻ വീണ്ടും ഒത്തുചേരുന്നു. ക്ലാപ് ഫോർ കെയറേഴ്സ് പ്രചാരണം പുതിയ പേരിൽ വീണ്ടും വരികയാണ്. ബ്രിട്ടൻ വീണ്ടും ഒരു ലോക്ക്ഡൗണിലേക്ക് നീങ്ങിയതോടെ ആയിരക്കണക്കിന് ബ്രിട്ടീഷുകാരാണ് അവരുടെ വാതിൽപ്പടികളിൽ നിന്ന് ആരോഗ്യപ്രവർത്തകരോടുള്ള ആദരവ് പ്രകടിപ്പിച്ച്ത്.
ഈ മഹാവ്യാധിക്കാലത്ത്, മാരകവൈറസിനോടുള്ള യുദ്ധത്തിൽ തന്റെതായ പങ്ക് വഹിച്ച എല്ലാ വീരനായകരേയും ആദരിക്കുവാനായി ക്ലാപ്പ് ഫോർ ഹീറോസ് എന്ന് പുനർനാമകരണം ചെയ്തിരിക്കുന്ന പരിപാടി ബ്രിട്ടനിലെ ജനങ്ങളോട് മുഴുവനുമായും ഈ വീരനായകരെ ആദരിക്കുവാനായി കരഘോഷം ആഹ്വാനം നൽകിയിരിക്കുകയാണ്. ഡെലിവറി ഡ്രൈവർമാർ, പോസ്റ്റൽ വർക്കർമാർ, അദ്ധ്യാപകർ, ഹോം-സ്‌കൂളേഴ്സ്, അയൽക്കാർ, ശാസ്ത്രജ്ഞർ, സന്നദ്ധസേവകർ, പുറത്തിറങ്ങുമ്പോഴെല്ലാം മാസ്‌ക് ധരിക്കുന്ന എല്ലാവരും എന്നിവരൊക്കെ ഇതിൽ ഉൾപ്പെടും.
പുതിയ പരിപാടി ആരംഭിക്കുന്നതിന്റെ സൂചകമായി ദേശീയ സ്മാരകങ്ങളും ചരിത്രപ്രാധാന്യമുള്ള കെട്ടിടങ്ങളും നീല നിറത്തിലുള്ള വെളിച്ചത്താൽ അലങ്കരിച്ചു. വൈറസിനോടുള്ള യുദ്ധത്തിൽ ജീവൻ വെടിയേണ്ടിവന്ന എൻ എച്ച് എസ് മുൻനിര പ്രവർത്തകരോടുള്ള ആദരസൂചകമായുള്ള ലൈറ്റ് ബ്ലൂ എന്ന സംരംഭത്തിന്റെ ഭാഗമായാണിത്. അവശ്യ സേവന വിഭാഗത്തിൽ പെട്ടവരെ ആദരിക്കുവാൻ നീലയണിഞ്ഞ കെട്ടിടങ്ങളിൽ സൗത്ത് ബാങ്കിലെ ലണ്ടൻ ഐ യുമുണ്ടായിരുന്നു.
ക്ലാപ്സ് ഫോർ കെയറേഴ്സ് പ്രസ്ഥാനത്തിന്റെ സ്ഥാപകയായ അന്നേമരിയ പ്ലാസ ഇതിൽ നിന്നും വിട്ടുനിന്നു. ആഘോഷങ്ങളിൽ പങ്കെടുക്കാതെ വിട്ടുനിന്ന് ലോക്ക്ഡൗൺ നിയന്ത്രണങ്ങളെ ബഹുമാനിക്കുവാൻ എൻ എച്ച് എസ് ജീവനക്കാർ ആഹ്വാനം ചെയ്തതിന്റെ പശ്ചാത്തലത്തിലായിരുന്നു അവർ വിട്ടുനിന്നത്. ലേബർ പാർട്ടി നേതാവ് സർ കീർ സ്റ്റാർമറും അദ്ദേഹത്തിന്റെ ഭാര്യയും വീടിന്റെ പൂമുഖത്ത് ഇറങ്ങിനിന്ന് കരഘോഷം മുഴക്കി, വടക്കൻ ലണ്ടനിൽ ഇതിന് നേതൃത്വം നൽകി.
സ്റ്റോക്ക്ടൗണിലെ ടീസൈഡിൽ ജനങ്ങൾ വീടുകളുടെ ജനലകളിലൂടെ തല പുറത്തേക്ക് ഇട്ടുകൊണ്ടാണ് തിരികെയെത്തിയ ക്ലാപ്പ് ഫോർ ഹീറോസിൽ പങ്കെടുത്തത്. സറേയിൽ കുറച്ചു കുട്ടികൾ പാത്രങ്ങളും മറ്റുമായി നിരത്തുകളിലിറങ്ങുകയും ചെയ്തു. അതേസമയം രാജകുടുംബത്തിന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ പോസ്റ്റ് ചെയ്ത രാജ്ഞിയുടെ ക്രിസ്ത്മസ്സ് സന്ദേശത്തിൽ കോവിഡിനെതിരെ പോരാടിയ ധീരരെ അനുസ്മരിക്കുന്നുണ്ട്. സാൾട്ട്ബേൺ-ബൈ-ദി-സീയിലും ഫേസ്മാസ്‌ക് അണിഞ്ഞ നിരവധിപേർ വീടുകളുടെ പൂമുഖത്തിറങ്ങിനിന്ന് കോവിഡിനെതിരെ പോരാടുന്ന പോരാളികളെ ആദരിച്ചു.
അതിനിടെ, ബ്രിട്ടന്റെ കോവിഡ് വാക്സിനേഷൻ പദ്ധതിയിൽ സൈന്യത്തെ ഉൾപ്പെടുത്താൻ ബോറിസ് ജോൺസൺ തീരുമാനിച്ചു. അടുത്ത വെള്ളിയാഴ്‌ച്ചയോടെ ദിനം പ്രതി 2 ലക്ഷം പേർക്ക് വാക്സിൻ നൽകാൻ എൻ എച്ച് എസിന് കഴിയുമെന്നും അറിയിച്ചിട്ടുണ്ട്. എല്ലാവർക്കും നൽകാൻ മതിയായ അളവിൽ വാക്സിൻ ലഭ്യമാണെന്നും ബോറിസ് ജോൺസൺ ഉറപ്പ് നൽകി.