- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
കാപ്പിറ്റോളിന് മുന്നിൽ ഇരച്ചുകയറാൻ വട്ടം കൂട്ടുന്ന അനുയായികളെ നിരീക്ഷണ ക്യാമറയിലൂടെ നോക്കുന്ന ട്രംപ്; സജീവ സാന്നിധ്യമായി ഇവാങ്ക; 'ഗ്ലോറിയ' റോക്ക് ഗാനത്തിനൊപ്പം ചുവട് വയ്ക്കുന്ന ട്രംപ് ജൂനിയറും പ്രസിഡന്റിന്റെ ഉപദേഷ്ടാവ് കിംബർലിയും; കാപ്പിറ്റോൾ ഹിൽ കലാപം ട്രംപ് ആസൂത്രണം ചെയ്തത് തന്നെയോ? അമേരിക്കയെ വീണ്ടും നാണം കെടുത്തുന്ന വീഡിയോ പുറത്ത്
വാഷിങ്ടൺ: കാപ്പിറ്റോൾ ഹില്ലിലെ ട്രംപ് അനുകൂലികളുടെ തേർവാഴ്ച ലോകം മുഴുവൻ കണ്ടുകഴിഞ്ഞു. നാണക്കേടെന്ന് എല്ലാവരും പറഞ്ഞെങ്കിലും ട്രംപും കൂട്ടരും അതൊന്നും വകവയ്ക്കുന്നില്ല എന്നാണ് പൊതുവെ ഉള്ള ഒരുതോന്നൽ. എന്നാൽ, തോന്നലല്ല, സത്യമാണ് എന്ന് തെളിയിക്കുന്ന ഒരുവീഡിയോ ഇപ്പോൾ വൈറലായിരിക്കുകയാണ്. കലാപത്തിന് മുമ്പ് ട്രംപും ടീമംഗങ്ങളും മദ്യലഹരിയിൽ നൃത്തം ചവുട്ടി ആഘോഷിക്കുന്ന ദൃശ്യങ്ങൾ അടങ്ങിയ വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ വൈറലായത്.
വീഡിയോയിൽ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്, മക്കളായ ട്രംപ് ജൂനിയർ, എറിക്, മകൾ ഇവാങ്ക, ട്രംപിന്റെ ഉപദേഷ്ടാവ് കിംബർലി ഗിൽഫോയ്ൽ, വൈറ്റ് ഹൗസ് ചീഫ് ഓഫ് സ്റ്റാഫ് മാർക്ക് മെഡോസ് ഉൾപ്പെടെയുള്ളവരെ താത്കാലിക കൂടാരത്തിനുള്ളിൽ കാണാം.കാപിറ്റോൾഹില്ലിൽ തടിച്ചുകൂടിയ പ്രതിഷേധക്കാരെ ടെന്റിലെ നിരീക്ഷണ ക്യാമറകൾ വഴി ട്രംപ് അടക്കമുള്ളവർ നിരീക്ഷിക്കുന്നതാണ് വീഡിയോയുടെ തുടക്കത്തിൽ കാണുന്നത്.
പശ്ചാത്തലത്തിൽ ഗ്ലോറിയ എന്ന റോക്ക് ഗാനം കേൾക്കാം. നൂറുകണക്കിന് അനുയായികൾ കാപ്പിറ്റോൾ ഹില്ലിലെ പാർലമെന്റ് മന്ദിരത്തിലേക്ക് ഇരച്ചുകയറുന്നതിന് തൊട്ടുമുമ്പുള്ള നിമിഷങ്ങൾ.
ഡൊണൾഡ് ട്രംപ് ജൂനിയർ പിന്നീട് ക്യാമറ തനിക്കും കിമ്പർലി ഗിൽഫോയ്‌ലിനും നേരെ തിരിക്കുന്നു. കിമ്പർലി നൃത്തം ചവിട്ടുന്നു. ട്രംപ് അനുയായികളോട് പോരാടാനും ശരിയായ കാര്യംചെയ്യാനും ഇരുവരും ആഹ്വാനം ചെയ്യുന്നത് കാണാം. തന്റെ പിതാവിന്റെ അനുയായികൾക്ക് സ്‌നേഹവും പിന്തുണയും ട്രംപ് ജൂനിയർ അറിയിക്കുന്നു.
കാപിറ്റോളിന് മുന്നിൽ കൂടിയ അനുയായികളെ ട്രംപ് അഭിസംബോധന ചെയ്യുന്നതിന് മുമ്പ് റെക്കോഡ് ചെയ്തതാണ് വീഡിയോ എന്നാണ് കരുതുന്നത്. ഭരണമാറ്റത്തിന് എതിരെ പോരാടാനും രാജ്യം തിരിച്ചുപിടിക്കാനും താൻ അവർക്കൊപ്പം ചേരുമെന്നും ട്രംപ് വാഗ്ദാനം ചെയ്യുന്നതും ഈ പ്രസംഗത്തിലാണ്. ഇതിന് ശേഷം നമ്മൾ കാപ്പിറ്റോളിലോക്ക് പോകുന്നു..ഞാനും നിങ്ങൾക്കൊപ്പം ഉണ്ടാകും എന്നാണ് ട്രംപിന്റെ വാക്കുകൾ. നിങ്ങൾ കരുത്ത് കാട്ടണം..നിങ്ങൾ കരുത്തരാവണം..ട്രംപ് പറയുന്നു. എന്നാൽ, കാപ്പിറ്റോൾ ഹിൽ ഭേദിച്ച ജനക്കൂട്ടത്തിനൊപ്പം ട്രംപ് ഉണ്ടായിരുന്നില്ല.
കാപ്പിറ്റോൾ ഹില്ലിൽ നടന്ന ഭീകരവാദി ആക്രമണം പോലെയുള്ള കടന്നുകയറ്റം ട്രംപ് അറിയാതെയാണെന്ന് കരുതുന്നതിൽ അർത്ഥമില്ലെന്നാണ് വീഡിയോയെകുറിച്ച് സോഷ്യൽ മീഡിയയിലെ സംസാരം. എല്ലാം ട്രംപ് ലൈവായി കാണുന്നുണ്ടായിരുന്നു. ട്രംപ് ജൂനിയർ തന്നെയാണ് ദൃശ്യങ്ങൾ പകർത്തിയത്. ഏതായാലും വീഡിയോ പുറത്തുവന്നതോടെ എല്ലാം ട്രംപും ടീമും ആസൂത്രണം ചെയ്തതാണെന്ന ആരോപണത്തിന് ബലം കൂടുകയാണ്.
ഇതുവരെ പാർലമെന്റ് മന്ദിരത്തിനകത്ത് അക്രമം നടത്തിയ സംഭവത്തിൽ 81 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇനിയും 36 പേരെ ഇതുമായി ബന്ധപ്പെട്ട് പൊലീസ് അന്വേഷിച്ചുകൊണ്ടിരിക്കുകയാണ്. നേരത്തേ ഫ്ളോയിഡയിൽ കറുത്തവർഗ്ഗക്കാരനെ മൃഗീയമായി കൊലചെയ്ത സംഭവത്തിനു നേരെ പ്രതിഷേധമായി ഉയർന്ന ബ്ലാക്ക് ലൈവ്സ് മാറ്റർ പ്രക്ഷോഭണത്തെ നേരിടാൻ ട്രംപ് നടപ്പിലാക്കിയസ്മാരക സംരക്ഷണ നിയമം ഇപ്പോൾ വീണ്ടും ഉപയോഗിക്കുവാനാണ് പ്രോസിക്യുട്ടർമാർ ആലോചിക്കുന്നത്.
ഈ നിയമമനുസരിച്ച് അക്രമങ്ങളിൽ ഉൾപ്പെട്ടവർക്ക്10 വർഷം വരെ തടവ് ലഭിക്കും. മാത്രമല്ല, ഇത്തരം അക്രമ സംഭവങ്ങളിൽ ഗൂഢാലോചന നടത്തിയവർക്കും അതിൽ പങ്കെടുത്തവർക്കും ഈ നിയമപ്രകാരം ശിക്ഷ ലഭിക്കും. ഈ നിയമം പ്രയോഗിക്കുകയാണെങ്കിൽ ഗൂഢാലോചനയിൽ പങ്കെടുത്തതിന് ട്രംപും ജയിലിൽ പോകേണ്ടതായി വരും. കടുത്ത നടപടികളിലൂടെ, എല്ലാത്തിലും ഉപരിയായി ജനാധിപത്യം സംരക്ഷിക്കാൻ രാജ്യം ബാദ്ധ്യസ്ഥരാണെന്ന് ലോകത്തെ ബോദ്ധ്യപ്പെടുത്താൻ കടുത്ത നടപടികൾ ബൈഡൻ ഭരണകൂടം കൈക്കൊള്ളും എന്നുതന്നെയാണ് കരുതുന്നത്.
#TreasonRhymesWithPrison
- Samira Edi????ImpeachTrumpAgain (@edi_samira) January 7, 2021
Arrest The Trump's Now! @ FBI pic.twitter.com/D24WHXjztO
- Samira Edi????ImpeachTrumpAgain (@edi_samira) January 7, 2021
മറുനാടന് ഡെസ്ക്