- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ആരാധകരുടെ തെറിവിളി മടുത്തു; ട്വിറ്ററിലേക്കും ഇൻസ്റ്റാഗ്രാമിലേക്കും മടങ്ങി വരുന്നില്ലെന്ന് ഹാരിയും മേഗനും; ബ്രിട്ടനെ തേച്ച് അമേരിക്കയ്ക്ക് മുങ്ങിയ രാജദമ്പതിമാർക്ക് സോഷ്യൽ മീഡിയയേയും പേടി
വർദ്ധിച്ചുവരുന്ന പൊങ്കാലകളെ നേരിടാനാകാതെ ഹാരിയും മേഗനും സമൂഹമാധ്യമങ്ങളോട് വിടപറയുകയാണെന്ന് അവരോട് അടുത്ത വൃത്തങ്ങൾ വെളിപ്പെടുത്തി. ഇനി അവർ സമൂഹമാധ്യമങ്ങളിലേക്ക് തിരിച്ചു വരില്ലെന്നും വെളിപ്പെടുത്തൽ. അവരുടെ സസ്സക്സ്‌റോയൽ എന്ന പേരിലുള്ള ഇൻസ്റ്റാഗ്രാം , ട്വിറ്റർ പേജുകളിൽ കഴിഞ്ഞ വർഷം തന്നെ പോസ്റ്റ് ചെയ്യുന്നത് ഹാരിയും മേഗനും നിർത്തിയിരുന്നു. അപ്പോഴെ അവർ ഈ പേജുകൾ ഉപേക്ഷിക്കുമെന്ന സൂചനയും നൽകിയിരുന്നു.
അതിനു പുറകേയാണ് അവർ ഇനി സമൂഹ മാധ്യമങ്ങളിലേക്ക് തിരിച്ചുവരില്ലെന്നും അവരുടെ ആർച്ച്വെൽ ഫൗണ്ടേഷന്റെ പ്രമോഷനായി സമൂഹ മാധ്യമങ്ങൾ ഉപയോഗിക്കില്ലെന്നും അവരുമായി അടുത്ത വൃത്തങ്ങൾ വെളിപ്പെടുത്തിയിരിക്കുന്നത്. തങ്ങളുടെ പുരോഗമന ചിന്തകൾ പ്രചരിപ്പിക്കുമ്പോൾ പോലും തെറിവിളികൾ കേൾക്കേണ്ടി വരുന്നതിനെ കുറിച്ച് രാജ ദമ്പതികൾ അസ്വസ്ഥരാണെന്നും ഈ വൃത്തങ്ങൾ പറയുന്നു. നേരത്തെ നെറ്റ്ഫ്ളിക്സുമായി ടി വി സീരിയലുകളും കുട്ടികൾക്കുള്ള പരിപാടികളും നിർമ്മിക്കുവാനായ്ഹി 100 മില്ല്യൺ പൗണ്ടിന്റെ കരാർ ഉറപ്പിച്ച ഹാരിയും മേഗനും അടുത്തകാലത്ത് സ്പോട്ടിഫൈയുമായും കരാർ ഉണ്ടാക്കിയിരുന്നു.
രാജകുടുംബത്തിന്റെ ഭാഗമായിരുന്ന സമയത്തു തന്നെ ഇരുവർക്കും സമൂഹമധ്യമങ്ങളിൽ ആവശ്യത്തിന് പൊങ്കാലകൾ ലഭിക്കുമായിരുന്നു. എന്നാൽ, മുതിർന്ന രാജകുടുംബാംഗങ്ങൾ എന്ന നിലയിലുള്ള കടമകളിൽ നിന്നും വിരമിച്ച് അമേരിക്കയിൽ എത്തിയശേഷമത് വർദ്ധിച്ചിരിക്കുന്നു. ഒരുപക്ഷെ ലോകത്തിൽ ഏറ്റവുമധികം ട്രോളുകൾ ഏറ്റുവാങ്ങേണ്ടി വന്ന വ്യക്തി താനായിരിക്കും എന്ന് കുറച്ചുനാൾ മുൻപ് മേഗൻ പ്രസ്താവിച്ചിരുന്നു.
പൊങ്കാലയ്ക്ക് പുറമേ മാധ്യമങ്ങൾക്ക് കൊട്ടാരത്തെ കുറിച്ച് എഴുതുവാനുള്ള സാഹചര്യം ഉണ്ടാക്കിക്കൊടുക്കുന്നു എന്ന ഒരു ആരോപണം കൂടി ഈ തീരുമാനത്തിന് കാരണമായതായി അനുമാനിക്കുന്നു. കൂടുതൽ സ്വകാര്യത ആവശ്യമാണെന്ന് പറഞ്ഞ് രാജകീയ ചുമതലകളിൽ നിന്നും ഒഴിഞ്ഞവർ ഇപ്പോൾ കൂടുതൽ വേദികളിൽ പ്രത്യക്ഷപ്പെടുന്നതിനെതിരെയും വിമർശനമുയർന്നിരുന്നു.
നെറ്റ്ഫ്ളിക്സും സ്പോട്ടിഫൈയൂം ആയുള്ള കരാറുകൾക്ക് പുറമേ പാക്കറ്റിന് 28 ഡോളർ വിലയുള്ള ഒരു ഓട്ട് മില്ക്ക് നിർമ്മാണ യൂണിറ്റിലും മേഗന് നിക്ഷേപമുണ്ട്. കഴിഞ്ഞ ദിവസം ഇത് ഓപ്രാ വിൻഫ്രീ സൗജന്യമായി സമൂഹ മാധ്യമങ്ങളിലൂടെ പ്രമോട്ട് ചെയ്തിരുന്നു. ഏതാണ്ട് ഇതേ സമയത്താണ് ഹാരിയും മേഗനും 5,000 ൽ അധികം ആക്ഷേപങ്ങളും മറ്റും സമൂഹമാധ്യമങ്ങളിൽ ഏറ്റുവാങ്ങിയതായി റിപ്പോർട്ട് പുറത്തുവന്നത്.
മാത്രമല്ല, കഴിഞ്ഞവർഷം അമേരിക്കൻ പബ്ലിക്കേഷനായ ഫോർച്യുൺ നടത്തിയ വെർച്വൽ ഉച്ചകോടിയിൽ പങ്കെടുത്ത് സംസാരിക്കവെ സമൂഹ മാധ്യമങ്ങൾ ഉപയോഗിക്കുന്നവർ മയക്കു മരുന്നിന് അടിമപ്പെട്ടവരെ പോലെയാണെന്ന് മേഗൻ പറഞ്ഞിരുന്നു. അതുപോലെ, 2019 ൽ ഐ ടി വിയിൽ സംപ്രേഷണം ചെയ്ത ''ഹാരി ആൻഡ് മേഗൻ, ആൻ ആഫ്രിക്കൻ ജേർണി'' എന്ന ഡോക്യൂമെന്ററിയെ കുറിച്ചുള്ള അനാവശ്യ കമന്റുകൾ തങ്ങളെ വേദനിപ്പിച്ചു എന്ന് ഇരുവരും പറയുകയും ചെയ്തിരുന്നു.
ഇതിനിടയിൽ, ഹാരിയുടെയും മേഗന്റേയും പുതിയ വെബ്സൈറ്റ് ലോഞ്ചിംഗിന്, അമ്മ ഡയാന രാജകുമാരിക്കൊപ്പമുള്ള ഹാരിയുടെ ചിത്രം ഉപയോഗിച്ചതിനെ വിമർശിച്ചും ചില കൊട്ടാരം ഭക്തന്മാർ രംഗത്ത് എത്തിയിരുന്നു. ഇപ്പോഴും ഡയാന രാജകുമാരിക്ക് ജനഹൃദയങ്ങളിലുള്ള സ്ഥാനം ഉപയോഗിച്ച് സ്വന്തം താത്പര്യം വളർത്താനാണ് ഹാരിയുടെ ശ്രമമെന്നു വരെ അവർ പറഞ്ഞിരുന്നു. ഡയാനയുടെ തോളത്തിരിക്കുന്ന കുട്ടി ഹാരിയുടെ ചിത്രമാണ് പുതിയ ആർച്ച്വെൽ വെബസൈറ്റിൽ ഉപയോഗിച്ചിരിക്കുന്നത്.
മറുനാടന് മലയാളി ബ്യൂറോ