കുണ്ടന്നൂർ പാലത്തിലൂടെ രാത്രി സവാരി നടത്തിയ ചിത്രം പങ്കുവെച്ച് നടൻ ഇന്ദ്രജിത്ത് സുകുമാരൻ. ഇന്ദ്രജിത്തിനൊപ്പം മകൾ പ്രാർത്ഥനയും ഒപ്പം അവതാരകയും നടിയുമായ രഞ്ജിനി ഹരിദാസും ഉണ്ട്. പാലത്തിൽ നിന്നും എടുത്ത ചിത്രം പങ്കുവെച്ചതിന് പിന്നാലെ ചിത്രം ഏറ്റെടുത്തിരിക്കുകയാണ് സോഷ്യൽ മീഡിയ

എറണാകുളത്ത് ഏറെക്കാലമായി തുടരുന്ന ഗതാഗത കുരുക്കിന് പരിഹാരം കണ്ട് വൈറ്റില, കുണ്ടന്നൂർ പാലങ്ങൾ തുറന്നതോടെ പാലത്തിലൂടെ ഡ്രൈവിന് പോകാനും ഫോട്ടോ എടുക്കാനും നിരവധി പേരാണ് എത്തുന്നത്. പുതുക്കിപണിത വൈറ്റില, കുണ്ടന്നൂർ മേൽപ്പാലങ്ങൾ മുഖ്യമന്ത്രി പിണറായി വിജയൻ ശനിയാഴ്ചയാണ് നാടിന് സമർപ്പിച്ചത്. മേൽപാലങ്ങൾ തുറന്നതോടെ കുണ്ടന്നൂർവൈറ്റില യാത്ര എളുപ്പമായി.

മേൽപാലങ്ങൾ തുറക്കുന്നതിനു മുൻപു കുണ്ടന്നൂരിൽ നിന്നു വൈറ്റില വരെ 5 കിലോമീറ്റർ യാത്ര ചെയ്യാൻ 14 മിനിറ്റു വേണ്ടി വന്നപ്പോൾ പുതിയ മേൽപാലങ്ങളിലൂടെ 5 മിനിറ്റു കൊണ്ട് ഈ ദൂരം പിന്നിടാൻ കഴിഞ്ഞുവെന്ന് യാത്രക്കാർ പറയുന്നു.