- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബൈക്കിൽ യാത്ര ചെയ്യുമ്പോൾ നിങ്ങളുടെ മുൻപിൽ ഒരു കടുവ എത്തിയാൽ എന്തു ചെയ്യും? ഒരു ആനയെ കണ്ടാൽ പേടിക്കുന്നവർ കടുവ റോഡ് മുറിച്ചു കടക്കുമ്പോൾ ബൈക്കിൽ നിൽക്കുന്നവരെ കാണുമോ? മഹാരാഷ്ട്രയിലെ തഡോബ കടുവാ സങ്കേതത്തിലെ അസാധാരണ കാഴ്ച പങ്കുവെച്ച് വിസ്മയം കൂറി ലോകം
ബൈക്കിൽ യാത്ര ചെയ്യുമ്പോൾ നിങ്ങളുടെ മുൻപിൽ ഒരു കടുവ എത്തിയാൽ എന്തു ചെയ്യും? അത്തരം ഒരു കാഴ്ച സ്വപ്‌നത്തിൽ പോലും കാണാൻ ആരും ആഗ്രഹിക്കില്ല. എന്നാൽ ബൈക്കിൽ റോഡിലൂടെ പോകുമ്പോൾ റോഡ് മുറിച്ചെത്തിയ കടുവയ്ക്ക് വണ്ടി നിർത്തി വഴിയൊരുക്കി കൊടുത്തിരിക്കുകയാണ് ബൈക്ക് യാത്രികർ. മഹാരാഷ്ട്രയിലെ തഡോബ കടുവാ സങ്കേതത്തിൽ നിന്നുമാണ് ഈ ഞെട്ടിക്കുന്ന കാഴ്ച.
തഡോബ വന്യ സങ്കേതത്തിലെ തിരക്കുള്ള റോഡിലൂടെ ബൈക്കിൽ എത്തുമ്പോഴാണ് പെട്ടെന്ന് റോഡ് മുറിച്ചു കടുവ എത്തിയത്. മുന്നിൽ നിൽക്കുന്ന ഭീമൻ കടുവയെ കണ്ട് തെല്ലൊന്ന് പേടിച്ചെങ്കിലും കടുവയ്ക്ക് വഴിയൊരുക്കി കൊണ്ട് ബൈക്ക് നിർത്തി കൊടുത്തു. എന്നാൽ ബൈക്കിലെത്തിയവർക്ക് നേരെ ഒന്നു നോട്ടം എറിയുക പോലും ചെയ്യാതെ റോഡ് മുറിച്ച് കടന്നു പോവുകയാണ് കടുവ ചെയ്തത്. ഇതോടെ റോഡിൽ കാത്തു നിന്ന ബൈക്ക് യാത്രികരുടെ നെഞ്ചിടിപ്പും മാറി. വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫർ ഭാർഗവ ശിവരി എന്ന 29കാരനാണ് ഫോട്ടോ പകർത്തിയത്. എന്തായാലും ഈ ചിത്രം കണ്ട് അത്ഭുതം കൂറുകയാണ് ലോകം.
80ഓളം കടുവകളുടെ സങ്കേതമാണ് തഡോബ അന്ധേരി വന്യ ജീവി സങ്കേതം. എന്നാൽ പതിവ് റോഡ് ഒഴിവാക്കിയാണ് കടുവകൾ യാത്ര ചെയ്യുന്നതെന്ന് ഈ ഫോട്ടോഗ്രാഫർ പറയുന്നു. എന്നാൽ ഇത്തവണ കടുവ മനുഷ്യർക്ക് മുന്നിൽ പെട്ടെങ്കിലും ഒരു ആക്രമണത്തിന് മുതിരാതെ പോവുകയായിരുന്നു.