- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഗൂഗിൾ മാപ്പ് നോക്കി ഓടിച്ച കാർ അണക്കെട്ടിൽ വീണ് വ്യാപാരി മരിച്ചു; ഒപ്പമുണ്ടായിരുന്ന സുഹൃത്തുക്കൾ നീന്തി രക്ഷപ്പെട്ടു
മുംബൈ: ഗൂഗിൾ മാപ്പ് നോക്കി ഓടിച്ച കാർ അണക്കെട്ടിൽ വീണ് വ്യാപാരി മരിച്ചു. മഹാരാഷ്ട്രയിലെ അഹമ്മദ് നഗറിലുള്ള അകോലെയിലാണ് സംഭവം. ഗൂഗിൾമാപ്പ് നോക്കി ഓടിച്ചകാർ അണക്കെട്ടിലേക്ക് മറിയുക ആയിരുന്നു. പുണെ പിംപ്രി-ചിഞ്ച്വാഡിൽ താമസിക്കുന്ന വ്യാപാരി സതിഷ് ഗുലെ (34)യാണ് മുങ്ങി മരിച്ചത്. ഒപ്പമുണ്ടായിരുന്ന സുഹൃത്തുക്കളായ ഗുരു ശേഖർ, സമീർ രാജുർകർ എന്നിവർ നീന്തി രക്ഷപ്പെട്ടു.
ഓടിയെത്തിയ നാട്ടുകാരാണ് മൃതദേഹവും കാറും അണക്കെട്ടിൽനിന്ന് പുറത്തെടുത്തത്. ശനിയാഴ്ച രാത്രിയാണ് സംഭവം. അകൊലെക്കടുത്തുള്ള കൽസുബായ് മലകയറാൻ പോയതായിരുന്നു മൂവരും. കോട്ടുലിൽനിന്ന് അകൊലെയിലേക്കുള്ള എളുപ്പവഴിക്കായാണ് ഇവർ ഗൂഗിൾ മാപ്പിനെ ആശ്രയിച്ചത്.
മഴക്കാലത്ത് വെള്ളംകയറി പാലംമുങ്ങുകയും അപകടാവസ്ഥയിൽ ആവുകയും ചെയ്തതോടെ ഗതാഗതം നിരോധിച്ചവഴിയിലൂടെയായിരുന്നു ഇവരുടെ യാത്ര. എന്നാൽ ഇതുസംബന്ധിച്ച അറിയിപ്പു ബോർഡുകളൊന്നും വഴികളിൽ സ്ഥാപിച്ചിരുന്നില്ലെന്ന് പൊലീസ് പറഞ്ഞു.