- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
പാർട്ടിയിലും ഭരണകൂടത്തിലും സ്വാധീനം വളർന്നു; ഉത്തര കൊറിയയുടെ അടുത്ത നേതാവെന്ന് ലോകം വാഴ്ത്തുമ്പോൾ സഹോദരിയെ തരംതാഴ്ത്തി കിം
സോൾ: പാർട്ടിയിലും ഭരണകൂടത്തിലും തനിക്കൊപ്പം എത്തിയതോടെ സഹോദരി കിം യോ ജാങ്ങിനെ വെട്ടി നിരത്തി കിം ജോങ് ഉൻ. ജോങിനെ കൊറിയൻ വർക്കേഴ്സ് പാർട്ടിയിൽ നിന്നും തരംതാഴ്‌ത്തിയതായ്ണ് റിപ്പോർട്ട്. പാർട്ടിയിലും ഭരണകൂടത്തിലും നിർണായക സ്വാധീനം ചെലുത്താൻ കഴിയുമെന്നു വിലയിരുത്തലുള്ള ജാങ്ങിന് കൊറിയൻ വർക്കേഴ്സ് പാർട്ടിയുടെ പൊളിറ്റ്ബ്യൂറോയിൽ ഇടം പിടിക്കാൻ കഴിഞ്ഞില്ല. അവർ സെൻട്രൽ കമ്മിറ്റിയിൽ തുടരും.
2017ൽ കിമ്മിന്റെ പിതൃസഹോദരി കിം ക്യോങ് ഹുയ്യിക്കുശേഷം ആദ്യമായി കൊറിയൻ വർക്കേഴ്സ് പാർട്ടിയുടെ പൊളിറ്റ്ബ്യൂറോയിൽ ഇടം പിടിച്ച വനിതാനേതാവാണ് ജാങ്. രാജ്യാന്തര തലത്തിൽതന്നെ ശ്രദ്ധിക്കപ്പെട്ട ജാങ്ങിനെ പൊളിറ്റ്ബ്യൂറോയിൽനിന്ന് ഒഴിവാക്കിയത് ഇതിനകം തന്നെ വാർത്താപ്രധാന്യം നേടുകയും ചെയ്തു. ഉത്തര കൊറിയൻ ന്യൂസ് ഏജൻസിയാണ് വാർത്ത പുറത്തു വിട്ടത്.
കിം കഴിഞ്ഞാൽ ഉത്തര കൊറിയയുടെ അടുത്ത ഭരണാധികാരിയായി ജാങിനയാണ് ലോകം മുഴുവൻ കരുതിയിരുന്നത്. കിം അസുഖം ബാധിച്ച് കിടപ്പിലായ സമയത്തും ഭരണം നടത്തിയത് ജാങ് ആയിരുന്നു. അതിനിടെയാണ് ജാങിനെതിരായി കിമ്മിന്റെ ചുവട് മാറ്റം. പാർട്ടിതലത്തിലുള്ള തരംതാഴ്‌ത്തലിനു പിന്നിൽ ഉത്തര കൊറിയയിൽ നാൾക്കുനാൾ അദ്ഭുതകരമായ രീതിയിൽ വർധിക്കുന്ന ജാങ്ങിന്റെ സ്വാധീനമാണെന്നു രാജ്യാന്തര മാധ്യമങ്ങൾ ചൂണ്ടിക്കാട്ടുന്നു.
എന്നാൽ ജാങ്ങിനെ പാർട്ടിയുടെ ഉയർന്ന പദവിയിലേക്കു ഉയർത്താനുള്ള സാധ്യത ഇനിയും തള്ളാനാകില്ലെന്നും രാഷ്ട്രീയ നിരീക്ഷകർ പറയുന്നു. ജാങ്ങിന്റെ റോൾ എന്നതു പരമാവധി ഒരു റീജന്റ് സ്ഥാനം വരെയായിരിക്കുമെന്ന് കൊറിയ സർവകലാശാലയിലെ അദ്ധ്യാപകനും ദക്ഷിണ കൊറിയൻ ഐക്യ, പ്രതിരോധ മന്ത്രാലയങ്ങളുടെ ഉപദേശകനുമായ യോ ഹോ യോൾ തുടങ്ങിയവരുടെ നിഗമനങ്ങളെ ശരിവയ്ക്കുന്നതാണ് പുറത്തു വരുന്ന സൂചനകൾ.