കോവിഡിന്റെ പുതിയ ഹോട്‌സ്‌പോട്ടായി അയർലന്റ് മാറുന്നു. ലോകത്ത് ഏറ്റവും കൂടുതൽ കൊറോണ വൈറസ് ബാധയുള്ളത് അയർലന്റിലാണെന്നാണ് പുതിയ റിപ്പോർട്ട്. കഴിഞ്ഞ ഏഴ് ദിവസത്തിനുള്ളിൽ രാജ്യത്ത് നടത്തിയ പരിശോധനയിൽ പത്ത് ലക്ഷം ആളുകളിൽ 10,100 പേർക്കും കൊറോണ റിപ്പോർട്ട് ചെയ്തു. തെക്ക് കിഴക്കൻ ഇംഗ്ലണ്ടിൽ കണ്ടെത്തിയ വൈറസിന്റെ പുതിയ വകഭേദം അയർലന്റിൽ കോവിഡ് പകരുന്നതിൽ കാര്യമായ സ്വാധീനം ചെലുത്തിയെന്ന് ഐറിഷ് പ്രധാനമന്ത്രി പറഞ്ഞു.

കോവിഡ് 19 കേസുകളുടെ എണ്ണം വർദ്ധിക്കുകയും ആശുപത്രികളിൽ രോഗികൾ പെരുകുകയും ചെയ്തതോടെ ആശുപത്രികളിൽ മരിങ്ങുതിരിയാൻ ഇടയില്ലാത്ത അവസ്ഥയിലാണ്. അമേരിക്കയിലെ ജോൺ ഹോപ്കിൻസ് യൂണിവേഴ്‌സിറ്റി ഇന്ന് പുറത്ത് വിട്ട കണക്കുകൾ പ്രകാരം ലോകത്തിലെ ഏറ്റവും ഉയർന്ന കോവിഡ് 19 അണുബാധ നിരക്ക് അയർലന്റിലാണുള്ളത്.

അയർലന്റിന് പിന്നിൽ ചെക്ക് റിപ്പബ്ലിക്ക് ആണ് കോവിഡ് കേസുകളുടെ എണ്ണത്തിൽ രണ്ടാമതുള്ളത്. പത്ത് ലക്ഷം പേരിൽ 8,000 പേരും കോവിഡ് ബാധിതരാണ്. അയർലന്റിലെ പുതിയകോവിഡ് ബാധിതരിൽ45 ശതമാനത്തിലും ഇംഗ്ലണ്ടിന്റെ തെക്ക് കിഴക്ക് ഭാഗത്ത് കണ്ടെത്തിയ പുതിയ കോവിഡിന്റെ വക ഭേദമാണ് കണ്ടെത്തിയിരിക്കുന്നത് എന്നതും ആശങ്ക ഉയർത്തുന്നു.