- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കോവിഡ് ചൈനീസ് ലാബിൽ നിന്നും ലീക്കായത് തന്നെ; ലോകാരോഗ്യ സംഘടന എല്ലാം ചൈനയ്ക്ക് വേണ്ടി മറച്ചുപിടിച്ചു; വിശദ പരിശോധനയ്ക്ക് ശേഷം അമേരിക്ക തീർത്തു പറയുന്നത് ഇങ്ങനെ; യോജിക്കാതെ ബ്രിട്ടൻ; കസേര ഒഴിയും മുൻപ് ചൈനയെ ഒന്നുകൂടി തേച്ച് ട്രംപ്
അധികാരമൊഴിയുന്നതിന് മുൻപായി, ട്രംപ് വീണ്ടും ഒരിക്കൽ കൂടി വാർത്തകളിൽ നിറയുന്നു. ലോകത്തെയാകമാനം ദുരിതത്തിലാഴ്‌ത്തിയ കൊറോണ വൈറസ്‌ചൈനയിലെ വുഹാനിലെ ലാബിൽ നിന്നും ചോർന്നതാണെന്നതിന് പുതിയ തെളിവുകൾ നൽകാൻ ഒരുങ്ങുകയാണ് ട്രംപ് ഭരണകൂടം.
സ്ഫോടനാത്മകമായ ഒരു വെളിപ്പെടുത്തലായിരിക്കും സെക്രട്ടാറി ഓഫ് സ്റ്റേറ്റ് മൈക്ക് പോംപിയോ നടത്തുക എന്ന് ചില മുതിർന്ന ഉദ്യോഗസ്ഥർ സൂചിപ്പിച്ചു. സാർസ്-കോവ്-2 എന്ന ഈ മാരക വൈറസ്, വവാലിൽ നിന്നോ ഈനാംപീച്ചിയിൽനിന്നോ അല്ലെങ്കിൽ മറ്റേതെങ്കിലും മൃഗങ്ങളിൽ നിന്നോ മനുഷ്യരിലേക്ക് സ്വാഭാവികമായി എത്തിയ ഒന്നല്ല എന്ന് തെളിയിക്കും എന്ന് ആ ഉദ്യോഗസ്ഥൻ ഉറപ്പിച്ചു പറയുന്നു.
വുഹാൻ ഇൻസ്റ്റിറ്റിയുട്ട് ഓഫ് വൈറോളജിയിലെ ലബോറട്ടറിയിൽ കൃത്രിമമായി സൃഷ്ടിച്ച ഒന്നാണ് ഈ രാക്ഷസ വൈറസ് എന്ന് തെളിയിക്കാനാകും എന്നാണ് അമേരിക്ക അവകാശപ്പെടുന്നത്. ഈ ലബോറട്ടറിയിൽ ജൈവ സുരക്ഷ വളരെ പരിതാപകരമായ അവസ്ഥയിലാണെന്ന് ഈ ലബോറട്ടറി സന്ദർശിച്ചിട്ടുള്ള വിദേശ സന്ദർശകരെല്ലാം സൂചിപ്പിച്ചിട്ടുള്ളതാണ്. അതേസമയം, ഇതുവരെ ലഭ്യമായിട്ടുള്ള വിശ്വസനീയമായ ശാസ്ത്രീയ തെളിവുകളെല്ലാം ഈ വാദഗതിയെ നിരാകരിക്കുന്നതാണെന്ന നിലപാടാണ് ബ്രിട്ടന്റേത്.
ഇരു രാജ്യങ്ങളിലേയും രഹസ്യാന്വേഷണ വിഭാഗങ്ങൾ ഇത് പ്രകൃതിയിൽ നിന്നുമെത്തിയ വൈറസാണെന്ന അഭിപ്രായക്കാരാണ്. അമേരിക്കൻ രഹസ്യാന്വേഷണവിഭാഗവും ഈ അഭിപ്രായത്തെയാണ് പിന്തുണച്ചിട്ടുള്ളത്. ജീവനുള്ള ഈനാംപീച്ചികളെ ഭക്ഷണത്തിനായി വിൽപനയ്ക്ക് വച്ചിരുന്ന വുഹാനിലെ മാംസ ചന്തയിൽ നിന്നാണ് കൊറോണ ആദ്യമായി മനുഷ്യനിലേക്ക് എത്തിയതെന്ന സിദ്ധാന്തത്തെയാണ് ഇന്നലെ ബോറിസ് ജോൺസണും പിന്തുണച്ചത്. എന്നാൽ, വുഹാൻ ഇൻസ്റ്റിറ്റിയുട്ടും പീപ്പിൾസ് ലിബറേഷൻ ആർമിയും തമ്മിലുള്ള അടുത്ത ബന്ധം ഉൾപ്പടെയുള്ള കാര്യങ്ങൾ എടുത്ത് വൈറസ് കൃത്രിമമാണെന്ന് തെളിയിക്കാൻ തയ്യാറെടുക്കുകയാണ് പോംപിയോ
ചൈന മാത്രമല്ല, ലോകാരോഗ്യ സംഘടനയ്ക്കും ഈ മഹാവ്യാധി ഒരു മഹാദുരന്തമാക്കി മാറ്റിയതിൽ പങ്കുണ്ടെന്നാണ് പോംപിയോയുടെ പക്ഷം. ലാബിന്റെ പങ്ക് മൂടിവയ്ക്കാൻ ലോകാരോഗ്യ സംഘടന ചൈനയെ സഹായിച്ചു എന്നാണ് അദ്ദേഹത്തിന്റെ വാദം. ഈ മഹാവ്യാധിയുടെ ഉദ്ഭവത്തെ കുറിച്ച് അന്വേഷിക്കാൻ ലോകാരോഗ്യ സംഘടനയുടെ പത്തംഗ സംഘം നാളെ വുഹാനിൽ എത്തുകയാണ് . എന്നാൽ വുഹാൻ ലബോറട്ടറി സന്ദർശനം ഇവരുടെ അജണ്ടയിൽ ഇല്ലെന്നാണ് അറിയുന്നത്. വുഹാനിലെ ലാബും അന്വേഷണത്തിന്റെ പരിധിയിൽ കൊണ്ടുവരണമെന്ന് മുൻ ബ്രെക്സിൻ സെക്രട്ടറി ഡേവിഡ് ഡേവിസ് ആവശ്യപ്പെട്ടു.
ഇത്രയും ദുരന്തം വിതച്ച ഈ വൈറസിനെ കുറിച്ചുള്ള സത്യമറിയുവാൻ ലോകത്തിലെ ഓരോ മനുഷ്യനും അവകാശമുണ്ട്. കേവലം കിംവദന്തികളല്ല, വ്യക്തമായ തെളിവുകളോടെ കൃത്യമായ ഉത്തരങ്ങളാണ് ആവശ്യം. ഇതിനായി ബന്ധപ്പെട്ടവർ കാര്യക്ഷമമായി ശ്രമിക്കണം എന്നാണ് പൊതുവേ ഉയരുന്ന വികാരം.
മറുനാടന് മലയാളി ബ്യൂറോ