- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഐഎസ് ബന്ധം; അറസ്റ്റിലായ ഡോക്ടർ അബ്ദുർ റഹ്മാനെതിരെ എൻഐഎ കുറ്റപത്രം നൽകി
ന്യൂഡൽഹി: ഭീകരസംഘടനയായ ഇസ്‌ലാമിക് സ്റ്റേറ്റിൽ ചേർന്ന ഡോക്ടർ അബ്ദുർ റഹ്മാനെതിരെ ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) കുറ്റപത്രം നൽകി. ബെംഗളൂരു സ്വദേശിയായ 28കാരനായ ഡോക്ടർക്കെതിരെയുള്ള തെളിവുകൾ എല്ലാം ശേഖരിച്ച ശേഷമാണ് എൻഐഎ കുറ്റപത്രം നൽകിയത്.
കഴിഞ്ഞ മാർച്ചിൽ ഡൽഹിയിലെ ജാമിയ നഗറിൽ ഐഎസ് പ്രവർത്തകനായ വാനിയും ഭാര്യ ഹീന ബഷീർ ബെയ്ഗും സംഘവും അറസ്റ്റിലായതോടെയാണ് അബ്ദുർ റഹ്മാന് ഐഎസുമായുള്ള ബന്ധം വ്യക്തമായത്. ഓഗസ്റ്റിൽ എൻഐഎ റഹ്മാനെ അറസ്റ്റ് ചെയ്തു. 2013 ൽ ഇയാൾ സിറിയ സന്ദർശിച്ച് ഐഎസ് ക്യാംപുകളിൽ പങ്കെടുത്തതിന്റെ വിവരം ലഭിച്ചിരുന്നു.
Next Story