- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മൊബൈൽ ആപ്പുവഴിയുള്ള വായ്പാ തട്ടിപ്പിന് തടയിട്ട് ഗൂഗിൾ; തട്ടിപ്പ് നടത്തുന്നതായി കണ്ടെത്തിയ ആപ്പുകളെ പ്ലേ സ്റ്റോറിൽ നിന്ന് നീക്കി: ഗൂഗിളിന്റെ നിർണായക ഇടപെടൽ മലയാളികൾ അടക്കം ഒട്ടേറെ പേർ ചൂഷണത്തിന് ഇരയായതിന് പിന്നാലെ
തിരുവനന്തപുരം: മൊബൈൽ ആപ്ലിക്കേഷൻ വഴിയുള്ള വായ്പാ തട്ടിപ്പിന് തടയിട്ട് ഗൂഗിൾ. തട്ടിപ്പ് നടത്തുന്നതായി കണ്ടെത്തിയ ആപ്പുകളെ ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്ന് നീക്കം ചെയ്തു. ആപ്പുകൾ വഴി കൊള്ളപലിശയ്ക്ക് പണം വിതരണം ചെയ്ത് തട്ടിപ്പു നടത്തുന്ന സംഘങ്ങളെ തടയാൻ ഇത്തരം ആപ്പുകളെ പ്ലേ സ്റ്റോറിൽനിന്ന് നീക്കം ചെയ്തതായി ഗൂഗിൾ അറിയിച്ചു. മലയാളികളടക്കം ഒട്ടേറെപേർ ചൂഷണത്തിന് ഇരയായെന്ന വാർത്തകളെ തുടർന്നാണ് ഗൂഗിളിന്റെ ഇടപെടൽ.
വായ്പാ ആപ്പുകൾ വഴി കേരളത്തിൽ മാത്രം നൂറുകണക്കിന് ആളുകളാണ് പണം കടം എടുത്തത്. പിന്നീട് ഇവർ ലക്ഷങ്ങളുടെ കടക്കാരായി. കടക്കെണിയും അപമാന ഭാരവും കൊണ്ട് നിരവധി പേർ ആത്മഹത്യ ചെയ്യുകയും ചെയ്തു. ഈ സംഭവങ്ങൾ എല്ലാം വാർത്തയായിതിന് പിന്നാലെയാണ് ഈത്തരം ആപ്പുകളെ ഗൂഗിൽ പ്ലേസ്റ്റോറിൽ നിന്നും നീക്കം ചെയ്തത്. ആയിരം രൂപ കടം എടുത്താൽ പോലും ലക്ഷങ്ങൾ തിരിച്ചടച്ചാലും തീരാത്ത കട ബാധ്യതയിലേക്കാണ് ജനങ്ങളെ എത്തിക്കുന്നത്. കൂടാതെ പണം അടയ്ക്കാൻ വൈകിയാൽ ഇവരുടെ സുഹൃത്തുക്കൾക്കെല്ലാം മെസേജ് അയച്ച് അപമാനിക്കുകയും ചെയ്യും. തട്ടിപ്പുകാർ എന്ന രീതിയിലാവും ഇവരെ കുറിച്ച് മെസേജ് പ്രചരിക്കുക. ഇത്തരത്തിലുള്ള അപമാന ഭാരത്താലാണ് പലരും ആത്മഹത്യ ചെയ്തത്.
ജനത്തെ കൊള്ളയടിക്കുന്ന മൊബൈൽ വായ്പാ ആപ്ലിക്കേഷനുകൾക്കെതിരെ സംസ്ഥാന ധനവകുപ്പും നടപടിയെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് ഗൂഗിളിന്റെ ഇടപെടൽ. തട്ടിപ്പ് ക്രൈംബ്രാഞ്ച് അന്വേഷിക്കുമെന്ന് ഡിജിപി അറിയിച്ചു.