- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കണ്ണൂരിൽ അമ്മയെയും എട്ടു വയസ്സുകാരിയായ മകളെയും മരിച്ച നിലയിൽ കണ്ടെത്തി; മരണത്തിലേക്ക് നയിച്ചത് കുടുംബ കലഹമെന്ന് റിപ്പോർട്ട്: ചോദ്യം ചെയ്യുന്നതിനായി ഭർത്താവിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തു
കണ്ണൂർ: കണ്ണൂർ നടുവിൽ അമ്മയെയും എട്ടു വയസ്സുകാരിയായ മകളെയും മരിച്ച നിലയിൽ കണ്ടെത്തി. പുലിക്കുരുമ്പക്കടുത്ത് പുല്ലം വനത്താണ് അമ്മയെയും മകളും മരിച്ച നിലയിൽ കണ്ടെത്തിയത്. കണ്ണാ മനോജിന്റെ ഭാര്യ സജിത(34) മകൾ നന്ദൂട്ടി(8)എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ശനിയാഴ്ച വൈകുന്നേരം ആറ് മണിയോടെയാണ് സംഭവം. കുടുംബ കലഹമാണ് മരണത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക വിവരം
ചോദ്യം ചെയ്യുന്നതിനായി ഭർത്താവ് മനോജിനെ(36)കുടിയാന്മല പൊലീസ് കസ്റ്റഡിയിലെടുത്തു. ഏറെ നാളായി മനോജും ഭാര്യയും തമ്മിൽ പ്രശ്‌നങ്ങൾ പതിവായിരുന്നു.മനോജിന്റെ ഭാര്യയ്ക്ക് മറ്റൊരു യുവാവുമായുള്ള വഴിവിട്ട ബന്ധത്തെ തുടർന്നുള്ള തർക്കങ്ങൾ രണ്ട് കുടുംബങ്ങളിലും പ്രശ്നങ്ങൾ സൃഷ്ടിച്ചിരുന്നതായി നാട്ടുകാർ പറയുന്നു. ഈ യുവാവിന്റെ ഭാര്യ സംഗീത (30) വിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിക്കുകയും ചെയ്തിരുന്നു. ഈ സംഭവത്തെ തുടർന്ന് മംഗളുരുവിലുള്ള ആശുപത്രിയിൽ ചികിത്സയിലാണ് യുവതി. കഴിഞ്ഞ ശനിയാഴ്ചയായിരുന്നു ഈ സംഭവം.
സജിതയും ഒരു വർഷം മുമ്പ് വിഷം കഴിച്ച് ജീവനൊടുക്കാൻ ശ്രമിച്ചിരുന്നു. പുലിക്കുരുമ്പ യു.പി.സ്‌കൂളിൽ മൂന്നാം ക്ലാസ് വിദ്യാർത്ഥിനിയാണ് മരിച്ച നന്ദൂട്ടി. 12വയസ്സുള്ള ആദിത്ത് മറ്റൊരു മകനാണ്.