നോർവേയിൽ കോവിഡ് വാക്‌സിൻ എടുത്ത 33 മുതിർന്ന പൗരന്മാർ മരിച്ചു. 75 പേരെ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. അതേസമയം കോവിഡ് വാക്‌സിന് ഇവരുടെ മരണവുമായി നേരിട്ട് ബന്ധമില്ലെന്ന് വ്യക്തമാക്കി രംഗത്ത് എത്തിയിരിക്കുകയാണ് ആരോഗ്യ വകുപ്പ്. പിഫിസൈർ എന്ന കുത്തിവെയ്ക്ക് എടുത്തതിന് പിന്നാലെയാണ് മരണം സംഭവിച്ചത്. അതേസമയം ഗുരുതരമായ അസുഖങ്ങളുണ്ടായിരുന്നവരാണ് മരിച്ചവരെല്ലാം എന്ന് നോർവേയുടെ മെഡിസിൻ ഏജൻസി വ്യക്തമാക്കുന്നു.

ഇതോടെ പ്രായമായ ആളുകളിലും ഗുരുതരമായ അസുഖം ബാധിച്ചവരിലും കോവിഡ് വാക്‌സിനേഷൻ എടുക്കണോ എന്ന് ഡോക്ടർമാർ തീരുമാനിക്കണമെന്ന് ആവശ്യപ്പെട്ടിരിക്കുകയാണ്. അതേസമയം നോർവേയിലെ നഴ്‌സി ഹോമുകളിലും കെയർ ഹോമുകളിലും ആഴ്ചയിൽ ശരാശരി 400 വൃദ്ധന്മാരെങ്കിലും മരിക്കാറുണ്ട്. ഈ കണക്കും വാക്‌സിനേഷൻ എടുത്ത ശേഷമുള്ള മരണ കണക്കും കൂടി കൂട്ടിയാൽ ആയിരത്തിൽ ഒരു മരണം മാത്രമാണ് സംഭവിക്കുന്നതെന്ന് ആരോഗ്യ വകുപ്പ് വ്യക്തമാക്കി.

വാക്‌സിനേഷൻ എടുത്ത് വളരെ കുറച്ച് ദിവസങ്ങൾക്കുള്ളിലാണ് എല്ലാ മരണങ്ങളും സംഭവിച്ചതെന്ന് നോർവെയിൻ മെഡിസിൻസ് ഏജൻസി വ്യക്തമാക്കി. അതേസമയം പിഫിസൈർ വാക്‌സിൻ സ്വീകരിച്ച നിിരവധി പേർക്ക് പാർശ്വഫലങ്ങൾ ഉണ്ടായി. മരിച്ച 13 പേരിൽ നടത്തിയ പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ ഇത്തരം പാർശ്വഫലങ്ങളാണ് മരണത്തിന് കാരണമെന്ന് വ്യക്തമായി.