- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നിശബ്ദതയ്ക്ക് പിന്നാലെ വിപ്ലവമാണ് വരേണ്ടത്; അവരുടെ തലയറുക്കാൻ സമയമായി: സോഷ്യൽ മീഡിയയിലൂടെ വിദ്വേഷ പ്രചരണം നടത്തിയ നടി കങ്കണയുടെ ട്വിറ്റർ അക്കൗണ്ടിന് താൽക്കാലിക വിലക്ക്
മുംബൈ: സോഷ്യൽ മീഡിയയിലൂടെ വിദ്വേഷ പ്രചരണം നടത്തിയ നടി കങ്കണയുടെ ട്വിറ്റർ അക്കൗണ്ടിന് താൽക്കാലിക വിലക്ക്. ആമസോൺ പ്രൈം സീരീസ് താണ്ഡവിനെതിരെയായിരുന്നു കങ്കണയുടെ വിവാദ ട്വീറ്റ്. ഹിന്ദുദൈവങ്ങളെ അപമാനിക്കുന്നുവെന്നാരോപിച്ചായിരുന്നു ട്വീറ്റ്. 'ഭഗവാൻ കൃഷ്ണൻ ശിശുപാലന്റെ 99 തെറ്റുകൾ ക്ഷമിച്ചു. നിശബ്ദതയ്ക്ക് പിന്നാലെ വിപ്ലവമാണ് വരേണ്ടത്. അവരുടെ തലയറുക്കാൻ സമയമായി. ജയ് ശ്രീകൃഷ്ണൻ', എന്നായിരുന്നു കങ്കണയുടെ ട്വീറ്റ്. ഇതു പിന്നീട് ഡിലീറ്റ് ചെയ്തു.
കങ്കണയുടെ ട്വീറ്റിന് പിന്നാലെ നിരവധി പേർ വിമർശനവുമായി രംഗത്തെത്തിയിരുന്നു. നിരവധി പേർ കങ്കണയുടെ ട്വിറ്റർ അക്കൗണ്ട് റിപ്പോർട്ട് ചെയ്യുകയും ചെയ്തിരുന്നു. താണ്ഡവ് വെബ് സീരിസിന്റെ സംവിധായകൻ അലി അബ്ബാസിനെതിരെയും കങ്കണ രംഗത്തുവന്നിരുന്നു. അള്ളാഹുവിനെ കളിയാക്കാൻ അബ്ബാസിന് ധൈര്യമുണ്ടോ എന്നാണ് കങ്കണ ചോദിച്ചത്.
ബിജെപി നേതാവ് കപിൽ മിശ്രയുടെ വർഗീയ പരാമർശമുള്ള ട്വീറ്റ് റീട്വീറ്റ് ചെയ്തുകൊണ്ടാണ് കങ്കണയുടെ വെല്ലുവിളി. വൈകുന്നേരത്തോടെ അക്കൗണ്ട് വീണ്ടും പ്രവർത്തനസജ്ജമായി. തുടർന്ന് തന്റെ അക്കൗണ്ട് റദ്ദാക്കിയതിനെതിരെ വെല്ലുവിളിയുമായി കങ്കണ വീണ്ടും പ്രത്യക്ഷപ്പെട്ടു.