പൊൻകുന്നം: കെഎസ്ആർടിസി ബസുകളിലെ കണ്ടക്ടർ സീറ്റ് 'സിംഗിൾ' ആകുന്നു. ഒപ്പം ഡ്രൈവർ കാബിനും ഒഴിവാക്കുന്നു. മിക്ക ഡിപ്പോകളിലും ഇതിനുള്ള നടപടികൾ തുടങ്ങി. 

കോവിഡ് പശ്ചാത്തലത്തിൽ കണ്ടക്ടറുടെ സീറ്റ് യാത്രക്കാരുമായി പങ്കു വയ്ക്കുന്നത് ഒഴിവാക്കുകയാണ് ഒരു ലക്ഷ്യം. മാത്രമല്ല വനിതാ കണ്ടക്ടർമാരുള്ള ബസുകളിൽ സീറ്റ് പങ്ക് വയ്ക്കുന്നതു സുരക്ഷിതത്വത്തെ ബാധിക്കുന്നതായി പരാതിയുമുണ്ട്.

രാത്രി സമയങ്ങളിൽ മദ്യപർ അടക്കം വനിതാ കണ്ടക്ടർമാരുടെ സമീപം ഇരിക്കുന്നത് ഉപദ്രവമായി മാറുന്നതായി യൂണിയനുകൾ ശ്രദ്ധയിൽ പെടുത്തിയിരുന്നു. ചില ദീർഘദൂര സർവീസുകളിൽ കണ്ടക്ടർമാർക്ക് ഇപ്പോൾത്തന്നെ സിംഗിൾ സീറ്റാണ്.