ലണ്ടൻ: കോവിഡിന്റെ ജനിതക മാറ്റം വന്ന ലണ്ടൻ വക ഭേദത്തിന് പിന്നാലെ അതിഭയങ്കരമായ മറ്റൊരു വേർഷൻ കൂടി ബ്രിട്ടനിൽ കണ്ടെത്തി. മനുഷ്യരാശിയെ തന്നെ ഭയപ്പെടുത്തും വിധം മരണ വാഹകരായ കെന്റ് വകഭേദമാണ് പുതുതായി ബ്രിട്ടനിൽ കണ്ടെത്തിയിരിക്കുന്നത്. കോവിഡിന്റെ മറ്റ് വേർഷനേക്കാളും കെന്റ് വക ഭേദം മരണ ദൂതരാണെന്നതിന് ശാസ്ത്രജ്ഞന്മാർ 50 ശതമാനം ഉറപ്പാണ് പറയുന്നത്.

ഇന്നലെയാണ് അതിമാരകമായ കെന്റ് വക ഭേദം രൂപം കൊണ്ടതിനെ കുറിച്ച് സർക്കാർ പുറത്ത് വിടുന്നത്. സാധാരണ കോവിഡ് വൈറസിനെ അപേക്ഷിച്ച് കെന്റ് വക ഭേദം പിടിപെട്ടാൽ മരണത്തിനുള്ള സാധ്യത വളരെ കൂടുതലാണെന്നനും റിപ്പോർട്ട് പുറത്ത് വിട്ട സേജിന്റെ സബ്കമ്മറ്റിയായ ന്യൂ ആൻഡ് എമർജിങ് റെസ്പിറേറ്ററി വൈറസ് ത്രെട്ട്സ് അഡ് വൈസറി ഗ്രൂപ്പ് (നെവ് ടാഗ്) വ്യക്തമാക്കി.

കെന്റ് വക ഭേദം മരണ നിരക്ക് വർദ്ദിപ്പിക്കും എന്നതിനുള്ള തെളിവ് നേർത്തതായി തുടരുന്നു എങ്കിലു ശാസ്ത്രജ്ഞർ 50 ശതമാനം മരണ സാധ്യത പറയുന്നതിനാൽ നെവ്ടാഗ് ഇതിനെ റിയലിസ്റ്റിക് പോസിബിലിറ്റി എന്ന വിഭാഗത്തിലാണ് പെടുത്തിയിരിക്കുന്നത്. പുതിയ വകഭേദം കണ്ടെത്തിയതിന് തൊട്ടു പിന്നാലെ തന്നെ മന്ത്രിമാർ പുതിയ വകഭേദത്തെ പറ്റി വെളിപ്പെടുത്തിയതും ജാഗ്രത പാലിക്കണമെന്ന് ആവശ്യപ്പെട്ടതും ഭയപ്പെടുത്തുന്നതാണ്. ലോക്ഡൗൺ പിൻവലിക്കണമെന്ന് ടോറികൾ ആവശ്യപ്പെടുന്നതിനിടയിലുണ്ടായ കോവിഡിന്റെ പുതിയ ട്വിസ്റ്റ് രാജ്യത്തെ മൂന്നാമത്തെ സമ്പൂർണ ലോക്ഡൗണിലേക്ക് നയിച്ചേക്കുമെന്നാണ് റിപ്പോർട്ട്.

പ്രധാനമന്ത്രിയും പുതിയ വൈറസസിനെതിരെ ജാഗരൂകരായിരിക്കണമെന്ന് ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി. കോവിഡ് വളരെ വേഗം പടർന്നു പിടിക്കുന്നതിനിടയിൽ ലണ്ടനിലും കെന്റിലും പുതുതായി കണ്ടെത്തിയ കോവിഡിന്റെ വകഭേദം മരണ സാധ്യത വളരെ കൂടുതലാണെന്നും അദ്ദേഹം പറഞ്ഞു. കോവിഡ് ലോകത്തെ ഭയപ്പെടുത്തി മുന്നേറിയിട്ട് ഒരു വർഷം പിന്നിടുമ്പോഴും ശാസ്ത്രം അതിന്റെ പ്രാരംഭ ദിശയിൽ തന്നെ നിൽ്കകുകയാണെന്ന് സർ പാട്രിക് അഭിപ്രായപ്പെട്ടു. കോവിഡ് വൈറസ് അതിന്റെ പുതിയ വകഭേദങ്ങളുമായി മരണ പാച്ചില്്# തുടരുകയും ചെയ്യുന്നു.

60 വയസ്സുകാരിൻ കോവിഡ് പിടിപെട്ടാൽ ആയിരം പേരിൽ പത്ത് പേരും മരണത്തിന് കീഴടങ്ങുമെന്നാണ് ബ്രിട്ടനിൽ നിന്നുള്ള കണക്കുകൾ സൂചിപ്പിക്കുന്നത്. എന്നാൽ കെന്റിലെ പുതിയ വകഭേദംഅനുസരിച്ച് മരണ സാധ്യത 10 എന്നത് 13 അല്ലെങ്കിൽ 14 വരെ ഉയരുന്നു. എക്സിറ്റർ യൂണിവേഴ്സിറ്റി റിപ്പോർട്ട് അനുസരിച്ച് 91 ശതമാനം മരണ സാധ്യതയാണ് പറയുന്നത്. അതേസമയം പബ്ലിക് ഹെൽത്ത് ഇംഗ്ലണ്ട് നടത്തിയ പഠനം അനുസരിച്ച് 65 ശതമാനം മരണ സാധ്യതയും കൽപ്പിക്കുന്നു. എന്തായാലും പുതിയ വകഭേദത്തിനെതിരെ കൂടുതൽ ജാഗ്രതയാണ് സർക്കാർ പറയുന്നത്.

ഈ വൈറസ്് പിടിപെട്ടാൽ ആദ്യ സ്റ്റേജിൽ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിക്കണം. അതായത് പുതിയ വൈറസിനെതിരെ ജനം കൂടുതലായി ജാഗ്രത പാലിക്കണം. അതേസമയം പുതിയ വകഭേദത്തെ പറ്റിയുള്ള കൂടുതൽ തെളിവുകൾ ഒന്നും സർക്കാർ പുറത്ത് വിട്ടിട്ടില്ല. ലോകാരോഗ്യ സംഘടനയും കെന്റ് വകഭേദത്തിന്റെ കൂടുതൽ തെളിവുകൾ ലഭിച്ചിട്ടില്ലെന്ന് വ്യക്തമാക്കി. അതേസമയം ഈ വകഭേദം പിടിപെട്ടാൽ മരണ സാധ്യത മറ്റ് വകഭേദങ്ങളേക്കാൾ വളരെ കൂടുതലാണെന്ന് ശാസ്ത്രജ്ഞർ ഉറപ്പിച്ചു പറയുന്നു. എന്തായാലും ജനം കരുതിയിരിക്കണം. ബ്രിട്ടന് പുറത്തേക്ക് പുതിയ വൈറസ് പടരാതിരിക്കാനും ശ്രദ്ധ ചിലത്തുന്നുണ്ട്.

അതേസമയം ജനിതക മാറ്റം വന്ന വൈറസിന് പിന്നാലെ അതിമാരകമായ കെന്റ് വകഭേദവും കണ്ടെത്തിയതോടെ ബ്രിട്ടൻ ലോകരാഷ്ട്രങ്ങൾക്ക് മുന്നിൽ കൂടുതൽ ഒറ്റപ്പെടും. ലോക രാഷ്ട്രങ്ങൾ ബ്രിട്ടനിലേക്കുള്ള യാത്രയ്ക്ക് കർശനമായ യാത്രാ നിയന്ത്രണങ്ങളാണ് പരിഗണിക്കുന്നത്. യൂറോപ്യൻ യൂണിയൻ ബ്രിട്ടനിലേക്കുള്ള യാത്രയ്ക്ക് എല്ലാ അംഗരാജ്യങ്ങൾക്കും വിലക്ക് ഏർപ്പെടുത്തി. നെതർലാൻഡ്സ് ഇന്നലെ രാത്രി മുതൽ യുകെയിലേക്കുള്ള എല്ലാ വിമാനങ്ങളും ഫെറി സർവ്വീസുകളും നിർത്തലാക്കി. പുതിയ വേരിയന്റ് റിപ്പോർട്ട് ചെയ്തതിന് പിന്നാലെ പോർച്ചുഗലും ബ്രിട്ടനിലേക്കും ബ്രിട്ടനിൽ നിന്നും രാജ്യത്തേക്കുമുള്ള എല്ലാ യാത്രാ മാർഗങ്ങളും നിർത്തലാക്കി.

കൂടുതൽ രാജ്യങ്ങൾ വരും ദിവസങ്ങളിൽ ബ്രിട്ടന് അകത്തേക്കും പുറത്തേക്കുമുള്ള യാത്രയ്ക്ക് നിയന്ത്രണം ഏർപ്പെടുത്തിയേക്കും. അതേസമയം ലണ്ടൻ വകഭേദം അമേരിക്ക, കാനഡ, ഫിലിപ്പൈൻസ് തുടങ്ങിയ രാജ്യങ്ങളിലും എത്തി. അതിനാൽ ത്നനെ അതിമാരകമായ കെന്റ് വകഭേദത്തെ ചെറുക്കാൻ ലോകരാഷ്ട്രങ്ങൾ ബ്രിട്ടനെ ഒറ്റപ്പെടുത്തിയേക്കും. അതേസമയം അഇതിമാരകമായ കെന്റ് വകഭേദവും കണ്ടെത്തിയതോടെ ബ്രിട്ടൻ മൂന്നാമത്തെ സമ്പൂർണ ലോക്ഡൗണിലേക്ക് നീങ്ങുന്നതായാണ് റിപ്പോർട്ട്.

കെന്റ് വൈറസ് അത്രയ്ക്കും അപകടകാരിയാണോ? പിടിപെടാതിരിക്കാൻ എന്തു ചെയ്യണം? പുതിയ കോവിഡ് വകഭേദത്തെ എത്രമാത്രം പേടിക്കണം?

പുതുതായി കണ്ടെത്തിയ കെന്റ്് വകഭേദം നിലവിലുള്ള കോവിഡ് വൈറസുകളേക്കാളും അതിമാരകമാണെന്നാണ് റിപ്പോർട്ട്. കെന്റ് വകഭേദം പിടിപെട്ടാൽ 91 ശതമാനം വരെ മരണ സാധ്യതയാണ് റിപ്പോർട്ടുകളിൽ സൂചിപ്പിക്കുന്നത്. ഇന്നലെ രാത്രി പ്രധാന മന്ത്രി ബോറിസ് ജോൺസൺ മാധ്യമങ്ങളോട് പറഞ്ഞത് പഴയ വകഭേദങ്ങളെ അപേക്ഷിച്ച് കെന്റ് വകഭേദം 3ദ ശതമാനം വരെ മരണ ദൂതരാണെന്ന്. എന്നാൽ ഇതിന് വേണ്ടത്ര തെളിവുകൾ നൽകാതെയാണ് പ്രധാനമന്ത്രിയുടെ വെളിപ്പെടുത്തൽ.

സെയ്ജിന് നൽകിയ പത്ത് പഠന റിപ്പോർട്ടുകളെ അടിസ്ഥാനമാക്കിയാണ് പ്രധാനമന്ത്രിയുടെ വെളിപ്പെടുത്തൽ. 2020 സെപ്റ്റംബറിലാണ് കെന്റ്് വകഭേദം ആദ്യമായി റിപ്പോർട്ട് ചെയ്തത്. കെന്റിലാണ് ഇത് ആദ്യം റിപ്പോർട്ട് ചെയ്തത്. നവംബറിൽ ഇത് പടർന്ന് പിടിച്ചതായും ഡിസംബറിൽ ഈ വകഭേദം നിരവധി പേരിൽ എത്തിയതായും കണ്ടെത്തി. അതേസമയം ഇത് കൂടുതൽ അപകടകാരിയാണെന്നതിനുള്ള ശക്തമായ തെളിവുകൾ ലഭിച്ചിട്ടില്ലെന്ന് ലോകാരോഗ്യ സംഘടന റിപ്പോർട്ട് ചെയ്യുന്നു.

സാഴ്സ് കോവ് 2വിന്റെ ഈ പുതിയ വകഭേദം യഥാർത്ഥ കോവിഡ് വൈറസിൽ നിന്നും ആകൃതിയിൽ വ്യത്യാസം സംഭവിച്ചു പുറമേ തന്നെ പ്രോട്ടീനുകളോടെയാണ് രൂപപ്പെട്ടിരിക്കുന്നത്. N501Y എന്നാണ് ഇത് അറിയപ്പെടുന്നത്. ഇത് കോശങ്ങളിൽ പെട്ടെന്ന് പറ്റിപ്പിടിക്കുകയും അണുബാധ ഉണ്ടാക്കുകയും വളരെ പെട്ടെന്ന് തന്നെ രോഗം പരത്തുകയും ചെയ്യുന്നു. അതിവേഗ മരണത്തിനും ഈ വൈറസ് കാരണമാകുന്നു.

ഒരിക്കൽ പിടിപെട്ടാൽ വളരെ പെട്ടെന്നാണ് ഈ വൈറസിന്റെ വ്യാപനം സംഭവിക്കുന്നത്. ഒരു വലിയ വിഭാഗം ആളുകളിലേക്ക് തന്നെ കുറഞ്ഞ സമയത്തിനുള്ളിൽ ഈ വൈറസ് എത്തിച്ചേരുകയും ചെയ്യും. ഇത് പിടിപെട്ടാൽ വൈറസ് പുനരുത്പാദിപ്പിക്കുന്നതിനായി അവ അടിസ്ഥാനപരമായി ജീവനുള്ള സെല്ലുകളെ നിർബന്ധിക്കുന്നു. വൈറസിനെ കൂടുതൽ കരുത്തരാക്കി നിലനിർത്തുകയും ചെയ്യും.

കോവിഡ് പിടിപെട്ടാൽ പൊതുവേ ജനങ്ങൾക്ക് ഏത് വിഭാഗം കോവിഡാണ് പിടിപെട്ടതെന്ന് മനസ്സിലാക്കാൻ സാധിക്കില്ല. കാരണം സമാന രോഗലക്ഷണങ്ങളിലാണ് എല്ലാ വകഭേദങ്ങളിലും ഉള്ളത്. ഈ വക ഭേദം കണ്ടെത്തിയ പ്രദേശത്ത് ലോക്ഡൗൺ പ്രഖ്യാപിച്ചും പ്രത്യേക നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയും മാത്രമേ ഇതിന്റെ വ്യാപനം തടയാനാവൂ. മറ്റ് വകഭേദങ്ങളേക്കാളും കെന്റ് വകഭേദം വളരെ കരുത്താർജിച്ചവ ആയതിനാൽ എല്ലാ സ്ഥലങ്ങളിലേക്കും പടർന്നേക്കാം. അതിനാൽ പരമാവധി യാത്രകൾ ഒഴിവാക്കണം.

അതേസമയം വാക്സിനേഷനുകൾ കെന്റ് വകഭേദത്തെ തടയാൻ ഫലപ്രദമാണോ എന്ന സംശയവും ഉയരുന്നുണ്ട്. കെന്റ് വകഭേദം പിടിപെട്ടവരിൽ വാക്സിൻ കാര്യമായ ഫലപ്രാപ്തി ഉണ്ടാക്കുമോ എന്ന കാര്യവും വ്യക്തമാക്കിയിട്ടില്ല.