വാക്സിൻ എത്തിയതോടെ കോവിഡ് കീഴടങ്ങുമെന്ന് വിശ്വസിച്ചവർ ആശ്വസിക്കാൻ വരട്ടെ. ഓടിനടന്ന് വാക്സിൻ സംഘടിപ്പിച്ച് കുത്തിവയ്‌പ്പ് നടത്തിയിട്ടും ഇസ്രയേലിന്റെ അനുഭവം മറിച്ചാണ്. 39 ശതമാനം പേർക്കും കോവിഡ് വാക്സിനേഷൻ നടത്തിേയെങ്കിലും ഇസ്രയേലിൽ കോവിഡ് കണ്ക്കുകൾക്ക് യാതൊരു കുറവും ഇല്ല. കോവിഡ് പിടിപെട്ട് നിരവധി പേരാണ് ഇപ്പോഴും ആശുപത്രികളിൽ തുടരുന്നത്.

വാക്സിനേഷൻ നൽകിയിട്ടും ജനങ്ങളുടെ ആശുപത്രിവാസത്തിന് യാതൊരു കുറവും ഇല്ല. കോവിഡ് വാക്സിൻ എത്തിയതോടെ ഓടിനടന്ന് വാക്സിൻ സംഘടിപ്പിച്ച നെതന്യാഹു 39 ശതമാനം ജനങ്ങളിലേക്കും വാക്സിന്റെ ആദ്യ ഡോസെങ്കിലും എത്തിച്ചു നൽകി. എന്നിരുന്നാലും വൈറസ് ബാധാ നിരക്കിലും മരണ നിരക്കിലോ ആശുപത്രിയിൽ കഴിയുന്നവരുടെ എണ്ണത്തിലോ ഇനിയും യാതൊരു കുറവും രേഖപ്പെടുത്തിയിട്ടില്ല എന്നതാണ് ആശങ്കപ്പെടുത്തുന്നത്.

വ്യാഴാഴ്ചയും പുതുതായി 7,027 പേരിൽ കോവിഡ് വൈറസ് ബാധ കണ്ടെത്തി. 64 മരണവും സംഭവിച്ചു. രാജ്യത്ത് 82,930 കോവിഡ് ബാധിതരാണ് നിലവിലുള്ളത്. 1,918 പേർ ആശുപത്രിയിലാണ്. ഇക്കഴിഞ്ഞ ആഴ്ചയാണ് ആശുപത്രിയിലുള്ളവരുടെ എണ്ണം ആയിരം കവിഞ്ഞത്. അതായത് കോവിഡ് വാക്സിൻ നൽകിയിട്ടും ഇൻഫെക്ഷൻ നിരക്ക് കുറയാൻ ഇത് കാരണമായിട്ടില്ല എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. പിഫിസൈർ വാക്സിനാണ് ഇസ്രയേലിൽ നൽകിയത്. ഈ വാക്സിൻ പ്രതീക്ഷിച്ചതിനേക്കാളും വളരെ കുറവ് ഫലപ്രാപ്തി മാത്രമാണ് നൽകുന്നതെന്ന് ഇസ്രയേലിൽ നിന്നുള്ള റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

കൊറോണ വൈറസിന്റെ ആദ്യ ഡോസ് നൽകിയതിന് പിന്നാലെ കോവിഡ് കേസുകളുടെ എണ്ണത്തിൽ 33 ശതമാനം കുറവ് മാത്രമാണ് രേഖപ്പെടുത്തിയതെന്ന് ഇസ്രയേലിന്റെ റിപ്പോർട്ടിൽ പറയുന്നു. 14 മുതൽ 21 ദിവസത്തിനുള്ളിലാണ് ഇത്രയും കുറവ് രേഖപ്പെടുത്തിയത്. ഇത് വളരെ കുറഞ്ഞ ഫലപ്രാപ്തിയാണ്. അതേസമയം ഇസ്രയേലിന്റെ കണക്കുകൾ പ്രാരംഭ ഘട്ടത്തിലേത് മാത്രമാണ് എന്നാണ് ബ്രിട്ടൻ വ്യക്തമാക്കുന്നത്. വാക്സിനേഷൻ നൽകിയ ശേഷമുള്ള ഫൈനൽ ഡേറ്റയിൽ ഇസ്രയേലിലെ കണക്കുകൾ മാറുമെന്നും ബ്രിട്ടൻ ശുഭാപ്തി വിശ്വാസം പ്രകടിപ്പിച്ചു. അടുത്ത കുറച്ച് ആഴ്ചകൾക്കുള്ളിൽ മാത്രമേ യഥാർത്ഥ ഫലപ്രാപ്തിയെ കുറിച്ച് മനസ്സിലാക്കാൻ സാധിക്കു എന്നും അദ്ദേഹം പറഞ്ഞു. വാക്സിന്റെ ഫലപ്രാപ്തി മനസ്സിലാക്കാൻ ഇസ്രയേലിനെ കൂടുതൽ ശ്ക്തമായി നിരീക്ഷിക്കാൻ ഉള്ള ഒരുക്കത്തിലാണ് ബ്രിട്ടൻ.

വാക്സിൻ എടുത്തവരിൽ പ്രതിരോധ ശേഷി വർദ്ധിക്കാൻ പത്തിൽ കൂടുതൽ ദിവസങ്ങൾ വേണം. പിഫിസൈർ വാക്സിന്റെ ആദ്യ ഡോസ് എടുത്തു കഴിഞ്ഞാൽ 12 ദിവസത്തിന് ശേഷം വേണം അടുത്ത ഡോസ് എടുക്കാൻ. സിംഗിൾ ഡോസ് എടുത്താൽ മൂന്ന് ആഴ്ചയിൽ കൂടുതൽ പ്രതിരോധ ശേഷി നീണ്ട് നിൽക്കില്ല. അതിനാൽ അതിന് മുന്നേ തന്നെ രണ്ടാം ഡോസും എടുക്കേണ്ടത് അത്യാവശ്യമാണ്.

പിഫിസൈർ വാക്സിന്റെ ആദ്യ ഡോസ് എടുത്തവരിൽ 52 ശതമാനത്തിൽ കുറവ് മാത്രമാണ് വൈറസ് പിടിപെടാതിരിക്കാനുള്ള സാധ്യത. അതിനാൽ തന്നെ വാക്സിന്റെ രണ്ടാം ഡോസ് എടുക്കേണ്ടത് അത്യാവശ്യമാണ്.