കോവിഡ് കാലത്ത് യാാത്രക്കാർക്ക് ഏറ്റവും മികച്ച സേവനം നൽകുന്നത് ഖത്തർ എയർവേസ്. കോവിഡ് പ്രോട്ടോക്കാൾ കൃത്യമായി പാലിക്കുന്ന ഈ വിമാനത്തിൽ യാത്രക്കാർക്ക് ധൈര്യമായി യാത്ര ചെയ്യാം. യാത്രക്കാർക്ക് പരമാവധി സുരക്ഷിതത്വം ഈ കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്. സ്‌കൈട്രാക്സിന്റെ എയർലൈൻ സേഫ്റ്റി റേറ്റിങിൽ ഫൈവ് സ്റ്റാറുകൾ കരസ്ഥമാക്കിയാണ് ഖത്തർ എയർവേസ് സുരക്ഷിതത്വത്തിന്റെ കാര്യത്തിൽ ഒന്നാമത് എത്തിയത്. വളരെ ഏറെ സുരക്ഷിതത്വവും ശുചിത്വമേറിയതുമായ യാത്രയാണ് ഖത്തർ എയർവേസ് തങ്ങളുടെ കസ്റ്റമേഴ്സിന് നൽകുന്നത്.

യുകെ ആസ്ഥാനമായി പ്രവർത്തിക്കുന്ന എയർ ട്രാൻസ്പോർട്ട് റേറ്റിങ് ഏജൻസിയായ സ്‌കൈ ട്രാക്സിന്റെ റിപ്പോർട്ട് പ്രകാരം വളരെ വിശാലവും ആരോഗ്യകരവുമായ സുരക്ഷിതത്വം ഖത്തർ എയർവേസിന്റെ എല്ലാ ഫ്ലൈറ്റുകളിലെയും യാത്രക്കാർക്ക് വാഗ്ദാനം ച്യെുന്നു. സ്‌കൈ ട്രാക്സിന്റെ റിപ്പോർട്ട് പ്രകാരം ബ്രിട്ടനിലെ എഡിൻബറോയെ മികച്ച എയർ പോർട്ടായും തിരഞ്ഞെടുത്തു. ഫോർ സ്റ്റാർ 'കോവിഡ് 19 എയർപോർട്ട് സേഫ്റ്റി റേറ്റിങ'് ആണ് എഡിൻബറോയ്ക്ക് ലഭിച്ചത്. ഹീത്രോ, ഗാട്വിക്ക്, സ്റ്റാൻസ്റ്റഡ്, മാഞ്ചസ്റ്റർ എയർപോർട്ടുകൾക്ക് ത്രീ സ്റ്റാർ റേറ്റിങ് മാത്രമാണ് ലഭിച്ചത്.

ഖത്തർ എയർവേസും ഹമദ് ഇന്റർനാഷണൽ എയർപോർട്ടും കോവിഡ് കാലത്ത് മികച്ച സേവനമാണ് നൽകുന്നതെന്നും റിപ്പോർട്ടിൽ പറയുന്നു. കൈകൾ ശുചിത്വമുള്ളതാക്കി വയ്ക്കുന്നതിന് ഇവർ പ്രാധാന്യം നൽകുന്നു. യാത്രക്കാരുടെ സുരക്ഷിതത്വത്തിനായി തങ്ങളുടെ നെറ്റ് വർക്കിലുടനീളം സാനിറ്റൈസറുകളും വ്യാപകമായി നൽകുന്നുണ്ട്. ഖത്തർ എയർവേസിന്റെ എയർലൈൻ സുരക്ഷാ മാനദണ്ഡങ്ങളും സാമൂഹിക അകലം പാലിക്കലും എല്ലാം യാത്രക്കാരിലും വലിയ മതിപ്പ് ഉണ്ടാക്കിയിട്ടുണ്ട്.

എയർലൈനിന്റെ അൽമൂർജാൻ ബിസിനസ് ക്ലാസ് ലോഞ്ചിൽ ബുഫേയ്ക്കുള്ള ചോയ്സ് സ്റ്റാഫുകൾ തന്നെ തയ്യാറാക്കുകയും ഉപഭോക്തൃ സമ്പർക്കം കുറയ്ക്കുന്നതിനായി ടേബിളിലേക്ക് എത്തിക്കുകയും ആണ് ചെയ്യുന്നത്. ലോഞ്ച് ഏരിയയിലെ സ്ഥലവും ശേഷിയും സാമൂഹിക അകലം കൃത്യമായി പാലിച്ചുള്ളതാണെന്നും സ്‌കൈട്രാക്സിന്റെ റിപ്പോർട്ടിൽ പറയുന്നു. ഫ്ളൈറ്റ് യാത്രയ്ക്കിടയിൽ എല്ലാ യാത്രക്കാർക്കും ധരിക്കുന്നതിനായി ഫേസ് വിസേർസും ഇവർ നൽകുന്നുണ്ട്. ഫേസ്മാസ്‌കും ഹാൻഡ് സാനിറ്റൈസറും ഹൈജീൻ കിറ്റിൽ നൽകുകയും ചെയ്തു.

കോവിഡ് പടർന്ന് പിടിച്ചതിന് ശേഷം 3.1 മില്ല്യൺ ജനങ്ങളാണ് ഖത്തർ എയർവേസ് വഴി സുരക്ഷിത യാത്ര നടത്തിയത്. 20 എയർലൈനുകളെയാണ് സ്‌കൈ ട്രാക്സ് റാങ്ക് ചെയ്തത്. ലാത്വിയൻ കാരിയറായ എയർ ബാൾട്ടിക്കും റാങ്കിങിൽ ഖത്തർ എയർവേസിനെ കൂടാതെ ഫൈവ് സ്റ്റാർ നേടി. ബ്രിട്ടീഷ് എർവേസ്, ഈസി ജെറ്റ്, എമിറേറ്റ്സ്, ലുഫ്താൻസ, റെയ്നർ, കെഎൽഎം, എയർ ഫ്രാൻസ് എന്നിവർ റാങ്കിങിൽ ഫോർ സ്റ്റാറും നേടി. 44 എയർപോർട്ടുകളെ സ്‌കൈ ട്രാക്സ് റാങ്ക് ചെയ്തപ്പോൾ റോം ഫ്യുമിസിനോ എയർപോർട്ട് ഫൈവ് സ്റ്റാർ കരസ്ഥമാക്കി. ഇസ്താംബൂൾ എയർ പോർട്ടും കൊളംബിയയിലെ എൽ ഡൊറാഡോ എയർപോർട്ടും ഫൈവ് സ്റ്റാർ കരസ്ഥമാക്കി.