റിയാദ്: നഗ്‌നരായി ബാത്ത്ടബ്ബിൽ തിരിഞ്ഞിരുന്ന് ഷാംപെയിൻ കഴിക്കുന്ന ചിത്രം ട്വീറ്റ് ചെയ്ത് സൗദി ദമ്പതികൾ. നഗ്‌നരായുള്ള ചിത്രം പോസ്റ്റഅ ചെയ്തതിന് പിന്നാലെ സൗദി ദമ്പതികൾക്കെതിരെ പൊട്ടിത്തെറിച്ച് രംഗത്തെത്തിയിരിക്കുകയാണ് പാരമ്പര്യ വാദികൾ.

സ്നാപ് ചാറ്റ് അക്കൗണ്ട് വെരിഫൈ ചെയ്തതിന്റെ സന്തോഷം പങ്കുവെയ്ക്കാനാണ് ദമ്പതികൾ നഗ്‌ന ചിത്രം പങ്കുവെച്ചത്. ഫൗസ് അലി ഒത്താബി എന്ന യുവതിയും ഭർത്താവ് അഹമ്മദ് മൗസയുമാണ് നഗ്‌നരായി ബാത്ത് ടബ്ബിലിരുന്ന് ഷാംപെയിൻ കുടിക്കുന്ന ചിത്രം പങ്കുവെച്ചത്. ടോപ് ലെസ് ആയാണ് ഫൗസ് അലി ചിത്രത്തിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്്.

രണ്ടാമതായി പോസ്റ്റ് ചെയ്ത വീഡിയയോൽ റെഡ് വൈനും കയ്യിൽ പിടിച്ച് ഭർത്താവിന് ചുറ്റും ഡാൻസ് ചെയ്യുകയും അദ്ദേഹത്തിന്റെ മടിയിലേക്ക് ചാടി കയറുന്നതും കാണാം. ചിത്രം പ്രത്യക്ഷപ്പെട്ടതിന് പിന്നാലെ ഇരുവർക്കുമെതിരെ വൻ ജനരോഷമാണ് സൗദിയിൽ ഉയരുന്നത്്. പൊതു സ്ഥലത്ത് വേണ്ട മാന്യത ഇരുവരും പുലർത്തിയില്ലെന്ന് ആരോപിച്ച് നിരവധി പേർ ഇരുവർക്കുമെതിരെ രംഗത്തെത്തി. നിരവധി പേരാണ് ഇരുവർക്കുമെതിരെ രോഷ പ്രകടനം നടത്തിയത്. എന്നാൽ തങ്ങൾക്കെതിരെ ഉണ്ടായ വിമർശനങ്ങൾ ഇരുവരും കാര്യമാക്കുന്നുമില്ല. ഷാംപെയിനും വൈനും നോൺ ആൽക്കഹോളിക് ആണെന്നും ഫൗസ് പറയുന്നു.

യാഥാസ്ഥിതകരായ മതവിശ്വാസികളെ പ്രകോപിപ്പിച്ചു കൊണ്ട് നേരത്തെയും രംഗത്ത് വന്നിട്ടുള്ള ഫൗസിന് ഓൺലൈനിൽ 5,00,000 ഫോളോവേഴ്സ് ഉണ്ട്.നേരത്തെയും ഭർത്താവിനെ ഉമ്മവയ്ക്കുന്നതും മടിയിൽ കയറി ഇരിക്കുന്നതും അടക്കമുള്ള ഫോട്ടോകൾ ഇവർ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തതിനും ഇവർ വൻ തോതിലുള്ള വിമർശനം നേരിട്ടിട്ടുണ്ട്. 2019ൽ സ്വന്തം വിവാഹ ഉടമ്പടി ഓൺലൈനിൽ പോസ്റ്റ് ചെയ്തും ഫൗസ് വിവാദ നായികയായിട്ടുണ്ട്.