- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഈ വർഷം ഇന്ത്യൻ സമ്പദ് വ്യവസ്ഥ കുതിക്കും; 2021ൽ രാജ്യത്തിന്റെ വളർച്ച 11.5 ശതമാനത്തിലെത്തുമെന്ന് ഐഎംഎഫ് പ്രവചനം: ഈ വർഷം ഇരട്ടയക്ക വളർച്ച അടയാളപ്പെടുത്തുന്ന ഏക രാജ്യമായി ഇന്ത്യ മാറും
വാഷിങ്ടൺ: ഈ വർഷം ഇന്ത്യൻ സമ്പദ് വ്യവസ്ഥ കുതിച്ചുയരുമെന്ന് അന്താരാഷ്ട്ര നാണ്യനിധി (ഐ.എം.എഫ്). മറ്റ് ലോക രാജ്യങ്ങളെ പിന്നിലാക്കി 2021ൽ ഇന്ത്യയുടെ സമ്പദ് വളർച്ച രണ്ടക്കത്തിലെത്തുമെന്നും ഐഎംഎഫ് വ്യക്തമാക്കി.. 2021-ൽ രാജ്യത്തിന്റെ വളർച്ച 11.5 ശതമാനത്തിലെത്തുമെന്നാണ് ഐഎംഎഫ് പ്രവചനം. കോവിഡ് പ്രതിസന്ധികൾക്കിടയിൽ ഈ വർഷം ഇരട്ടയക്ക വളർച്ച അടയാളപ്പെടുത്തുന്ന ഏക രാജ്യമായി ഇന്ത്യമാറും.
ചൊവ്വാഴ്ച ഐഎംഎഫ് പുറത്തിറക്കിയ അവരുടെ ഏറ്റവും പുതിയ വളർച്ച പ്രവചനത്തിലാണ് ഇന്ത്യൻ സമ്പദ്വ്യവസ്ഥയുടെ ശക്തമായ തിരിച്ചുവരവിനെ പ്രതിഫലിപ്പിക്കുന്നതാണ്. 2020-ൽ ഇന്ത്യയുടെ ജിഡിപി എട്ട് ശതമാനമായി ചുരുങ്ങിയിരുന്നു. 10.3 % ആയിരുന്നു പ്രതീക്ഷിച്ചിരുന്നത്. എന്നാൽ കോവിഡ് കാല പ്രതിസന്ധിയിൽ മുങ്ങി എട്ട് ശതമാനമായി ചുരുങ്ങി.
ഐഎംഎഫിന്റെ 2021-ലെ പ്രവചന പ്രകാരം ഇന്ത്യക്ക് പിന്നാലെ ചൈനയാണ് ഏറ്റവും കൂടുതൽ വളർച്ച നേടുക. 8.1 ശതമാനമാണ് ചൈനയുടെ ജിഡിപിയെന്ന് കണക്കാക്കുന്നു. മലേഷ്യ 7%, തുർക്കി 6% സ്പെയിൻ 5.9%, ഫ്രാൻസ് 5.5% യുഎസ് 5.1% ഇങ്ങനെ പോകുന്ന പ്രവചനങ്ങൾ. ഇന്ത്യയിലെ വാക്സിൻ വിതരണമടക്കം സമീപകാല സർക്കാരിന്റെ പുനരുജ്ജീവന പദ്ധതികൾ വിശകലനം ചെയ്തുകൊണ്ടാണ് ഐഎംഎഫിന്റെ പ്രവചനം.
2022ൽ മാത്രം ഇന്ത്യൻ സമ്പദ് വ്യവസ്ഥ 6.8 ശതമാനം വളർച്ച കൈവരിക്കും. ചൈന 5.6 ശതമാനം വളർച്ചയും കൈവരിക്കും. ഐഎംഎഫ് പുറത്ത് വിട്ട ഏറ്റവും പുതിയ റിപ്പോർട്ട് പ്രകാരം ഇന്ത്യ ലോകത്തിലെ ഏറ്റവും വേഗത്തിൽ വളരുന്ന സമ്പദ് വ്യവസ്ഥയായി മാറും.