പാലക്കാട്: ഡൽഹിയിൽ കാർഷിക നിയമങ്ങൾക്കെതിരെ കർഷകർ നടത്തുന്ന ട്രാക്ടർ പരേഡിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് തന്റെ മണ്ഡലത്തിൽ സൈക്കിൾ റാലി സംഘടിപ്പിച്ച് ഷാഫി പറമ്പിൽ എംഎൽഎ.

പോരാടുന്ന കർഷകന് റിപ്പബ്ലിക് ദിനത്തിൽ പാലക്കാടൻ യൗവ്വനത്തിന്റെ ഐക്യദാർഢ്യം എന്ന പേരിൽ പാലക്കാട് കോട്ടയുടെ പരിസരത്ത് നിന്ന് ആരംഭിച്ച റാലി നഗരം ചുറ്റി സ്റ്റേഡിയം ബസ് സ്റ്റാൻഡ് പരിസരത്ത് സമാപിച്ചു. വിദ്യാർത്ഥികൾ ഉൾപ്പെടെ നിരവധി യുവാക്കൾ റാലിയിൽ അണിനിരന്നു.