- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
പൊലീസ് ബാരിക്കേഡുകൾ ട്രാക്ടറുകൾ ഉപയോഗിച്ച് ഇടിച്ചു തകർത്തു; കർഷകർ മുന്നോട്ട് കുതിച്ചത് വഴിയടച്ച് നിർത്തിയിട്ട കണ്ടെയ്നറും ബസ്സുകളും തള്ളി നീക്കിയ ശേഷം
ന്യൂഡൽഹി: കർഷക മാർച്ച് ഡൽഹിയിൽ പ്രവേശിച്ചത് പൊലീസ് തീർത്ത സകല പ്രതിസന്ധികളും പുല്ലുപോലെ മറികടന്ന്. നിശ്ചയിച്ച സമയത്തിന് മുന്നേ കർഷക മാർച്ച് ഡൽഹിയിൽ പ്രവേശിക്കാതിരിക്കാൻ പൊലീസ് പല മാർഗ്ഗങ്ങളും സ്വീകരിച്ചപ്പോൾ സകല പ്രതിസന്ധികളെയും മറികടന്ന് കർഷകർ ഡൽഹിയിലേക്ക് ഇരച്ചു കയറുന്ന കാഴ്ചയ്ക്കാണ് ഡൽഹി ഇന്നലെ സാക്ഷ്യം വഹിച്ചത്.
നേരത്തെ 12 മണിക്ക് കർഷകർ എത്തുമെന്നായിരുന്നു ധാരണ എന്നാൽ എട്ടു മണിക്കു തന്നെ കർഷറാലി ഡൽഹി അതിർത്തി കടന്നു. കർഷകരെ തടയാനായി പൊലീസ് റോഡിൽ സ്ഥാപിച്ച കണ്ടെയ്നറുകളും ബസുകളും കർഷകർ നീക്കി. പൊലീസിന്റെ ക്രെയിൻ പിടിച്ചെടുത്ത കർഷകർ അതിൽ കയറി ഇരുന്ന് മാർച്ച് ചെയ്തു. കണ്ണീർ വാതകം പ്രയോഗിച്ച് പൊലീസ് പ്രതിരോധിക്കാൻ ശ്രമിച്ചെങ്കിലും കർഷകർ ലക്ഷ്യസ്ഥാനത്തേക്ക് കുതിച്ചു. പൊലീസ് ബാരിക്കേഡുകൾ ട്രാക്ടറുകൾ ഉപയോഗിച്ച് ഇടിച്ചു തകർത്ത് കർഷകർ ഡൽഹിയിലേക്ക് കുതിച്ചു. കർഷറാലി ചെങ്കോട്ട വരെയെത്തി.
ആദ്യം സമാധാനപരമായി മുന്നേറിയിരുന്ന കർഷക റാലി ഐടിഒ പോലുള്ള തന്ത്രപ്രധാന പ്രദേശങ്ങളിലേക്ക് പ്രവേശിച്ചതോടെ പൊലീസ് സംയമനം കൈവിട്ട് ലാത്തിയെടുത്ത് കർഷകരെ നേരിട്ടു. തല തല്ലി പൊട്ടിച്ചും ട്രാക്ടറുകൾ അടിച്ചു തകർത്തും കർഷകരെ പിന്തിരിപ്പിക്കാൻ ശ്രമിച്ചു. എന്നാൽ പൊലീസുകാർക്ക് നേരെ ട്രാക്ടർ ഓടിച്ചാണ് കർഷകർ ഇതിനെ നേരിട്ടത്. ഡൽഹിയിൽ പല ഭാഗത്തും പൊലീസും കർഷകരും തമ്മിൽ നേരിട്ട് ഏറ്റുമുട്ടി.