- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പുല്ലേപ്പടിയിൽ റെയിൽവേ ട്രാക്കിന് സമീപം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയത് പുരുഷന്റെ മൃതദേഹം; മൃതദേഹം കിടക്കുന്ന സ്ഥലം കേന്ദ്രീകരിച്ച് തീ പടർന്നിരിക്കുന്നതിനാൽ കൊലപാതകമെന്ന് പൊലീസ്: ആളെ തിരിച്ചറിഞ്ഞില്ല
കൊച്ചി: പുല്ലേപ്പടിയിൽ റെയിൽവേ ട്രാക്കിന് സമീപം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയത് പുരുഷന്റെ മൃതദേഹമെന്ന് പൊലീസ്. എന്നാൽ മൃതദേഹം ആരുടേതെന്ന് ഇനിയു തിരിച്ചറിഞ്ഞിട്ടിസ്സ. എറണാകുളം ടൗൺ റെയിൽവേ സ്റ്റേഷന് അടുത്ത് ഉച്ചയ്ക്ക് പന്ത്രണ്ട് മണിയോടെ നാട്ടുകാരാണ് മൃതദേഹം കണ്ടെത്തിയത്. സ്റ്റോപ്പർ ലൈനിന്റെ ട്രാക്കിലേക്ക് തല വച്ച് പൂർണമായും കത്തിയ നിലയിലാണ്.
അതേസമയം കൊലപാതകമാണെന്ന നിഗമനത്തിലാണ് പൊലീസ്. കൊന്ന ശേഷം ജനവാസമില്ലാത്ത ഭാഗത്തു കൊണ്ടുവന്ന് കത്തിച്ചതാണെന്നാണ് പൊലീസിന്റഎ നിഗമനം. തലയിലും ശരീരത്തിലും ഫ്ളക്സ് ഷീറ്റുകൾ കത്തിയതിന്റെ ഭാഗങ്ങളുമുണ്ട്. ചുറ്റുമുള്ള ചെടികളെല്ലാം കത്തിയിട്ടുണ്ട്. മൃതദേഹം കിടക്കുന്ന സ്ഥലം കേന്ദ്രീകരിച്ച് തീ പടർന്നിരിക്കുന്നതിനാൽ മരിച്ചശേഷം ജനവാസമില്ലാത്ത ഭാഗത്തു കൊണ്ടുവന്ന് കത്തിച്ചതാണെന്ന് കരുതുന്നു.
സംഭവത്തിൽ കേസ് എടുത്ത എറണാകുളം സെൻട്രൽ പൊലീസ് അന്വേഷണം തുടങ്ങി. ഫോറൻസിക് വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി. ഡോഗ് സ്ക്വാഡ് എത്തിയെങ്കിലും കാര്യമായ തുമ്പ് ലഭിച്ചില്ല. ഇൻക്വസ്റ്റ് നടപടികൾക്കുശേഷം മൃതദേഹം കളമശേരി മെഡിക്കൽ കോളജ് മോർച്ചറിയിലേക്ക് മാറ്റി. കത്തിക്കരിഞ്ഞ നിലയിലായതിനാൽ മറ്റു പരുക്കുകൾ ഉണ്ടോയെന്ന് വ്യക്തമായിട്ടില്ല.