- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വിശപ്പിന് പരിഹാരമായി ഹോട്ടലുകൾക്ക് മുൻപിൽ ബസ് നിർത്തും; കെഎസ്ആർടിസിക്ക് വിഹിതം നൽകണം
തിരുവനന്തപുരം: യാത്രക്കാരുടെ വിശപ്പിന് പരിഹാരമായി ഹോട്ടലുകൾക്കു മുൻപിൽ കെഎസ്ആർടിസി ബസ് നിർത്തും. പക്ഷേ യാത്രക്കാർക്ക് ഭക്ഷണം കൊടുത്താൽ മാത്രം പോര, ഹോട്ടലുകൾ കെഎസ്ആർടിസിക്ക് വിഹിതം നൽകണം.
കെഎസ്ആർടിസി പുതുതായി തുടങ്ങിയ 'ബൈപാസ് റൈഡ് ' ബസുകൾക്കാണ് ഈ പുതിയ രീതി ആലോചിക്കുന്നത്. ഈ ഹോട്ടലുകളുടെ സൗകര്യങ്ങൾ പരിശോധിച്ചാകും തിരഞ്ഞെടുക്കുക. യാത്രക്കാർക്ക് ഭക്ഷണത്തിനൊപ്പം കെഎസ്ആർടിസിക്കും ഒരു വിഹിതം ലഭ്യമാകുന്ന തരത്തിലാണ് ഹോട്ടലുകളുമായി ചേർന്ന് പദ്ധതി നടപ്പാക്കുക. കെടിഡിസി വിശ്രമ കേന്ദ്രങ്ങളുണ്ടെങ്കിൽ ആ ഹോട്ടലുകൾക്കായിരിക്കും ആദ്യപരിഗണന.
നഗരങ്ങൾക്കുള്ളിലെ തിരക്കും കുരുക്കും ഉണ്ടാക്കുന്ന സമയനഷ്ടമൊഴിവാക്കാൻ പൂർണമായും ബൈപാസ് റോഡുകളിലൂടെ യാത്ര ചെയ്യുന്ന സർവീസാണിത്. തിരുവനന്തപുരത്തു നിന്ന് ദേശീയപാത വഴി ബെംഗളൂരുവിനും എറണാകുളത്തിനും പോകാനാണ് ഇപ്പോൾ സർവീസ്. സമയത്തു തന്നെ എത്തുമെന്ന് ഉറപ്പിക്കാനാണ് ഈ നഗരക്കുരുക്കുകളെ ഒഴിവാക്കുന്നത്.
നഗരങ്ങൾ ഒഴിവാക്കുമ്പോൾ ബസ് സ്റ്റേഷനുകളും ഒഴിവാകും. നഗരങ്ങളിൽ ഇറങ്ങാനും സ്റ്റേഷനുകളിലേക്ക് പോകാനും ഉള്ള യാത്രക്കാരെ ബൈപാസുകളുടെ തുടക്കത്തിൽ ഹോട്ടലുകൾ കേന്ദ്രീകരിച്ച് അവിടെ വിശ്രമിക്കാൻ അവസരമൊരുക്കും. അതിനുശേഷം കെഎസ്ആർടിസിയുടെ തന്നെ ഫീഡർ സർവീസ് നഗരത്തിലേക്കു ഈ യാത്രക്കാരുമായി പോകും.