ന്യൂഡൽഹി: രാജ്യം കോവിഡ് മഹാമാരിയിൽ ഉഴലുമ്പോൾ പ്രഖ്യാപിക്കുന്ന ബജറ്റ് ആയതിനാൽ തന്നെ വളരെ പ്രതീക്ഷയോടെയാണ് ജനം ഉറ്റു നോക്കിയത്. എന്നാൽ ചരിത്രത്തിലെ ആദ്യ കടലാസ് രഹിത ബജറ്റുമായി എത്തി നിർമലാ സീതാരാമൻ പ്രഖ്യാപിച്ചത് വിലക്കയറ്റത്തിന്റെ ബജറ്റ് ആയിരുന്നു. കോവിഡ് മഹാമാരിയുടേയും സാമ്പത്തിക മാന്ദ്യത്തിന്റെയും പശ്ചാത്തലത്തിൽ പാചക വാതകത്തിന്റെയടക്കം വിലകൂട്ടിയ ബജറ്റിനാണ് സാക്ഷ്യം വഹിച്ചത്

2019ലും 2020ലും ലെതർ ബ്രീഫ്‌കെയ്‌സിനു പകരം ചുവന്ന തുണിയിൽ (ബാഹി ഖട്ട) പൊതിഞ്ഞ് ബജറ്റ് രേഖകൾ കൊണ്ടുവന്ന നിർമല, ഇത്തവണ 'മെയ്ഡ് ഇൻ ഇന്ത്യ' ടാബാണ് കൊണ്ടുവന്നത്. എന്നാൽ ടാബിൽ നോക്കി ബജറ്റ് അവതരിപ്പിച്ചെങ്കിലും മൊബൈൽ മേഖലയ്ക്ക് അത്ര ഗുണകരമല്ല ബജറ്റ്. മൊബൈൽ ഫോണിനും അനുബന്ധ ഘടകങ്ങൾക്കും വിലവർധനവ് വരുത്തുന്നതാണ് ബജറ്റിലെ പ്രഖ്യാപനങ്ങൾ. ബജറ്റ് പ്രഖ്യാപനത്തിനു പിന്നാലെ വില കുറയുന്നതും കൂടുന്നതുമായ പ്രധാന വസ്തുക്കളുടെ പട്ടിക ചുവടെ:

വില കുറയുന്നവ

  •  സ്വർണം, വെള്ളി
  •  നൈലോൺ വസ്ത്രങ്ങൾ
  •  ഇരുമ്പ്, ഉരുക്ക്, ചെമ്പ് വസ്തുക്കൾ
  •  സ്വർണം ഡോർ ബാർ
  •  വെള്ളി ഡോർ ബാർ
  • പ്ലാറ്റിനം
  • വിലയേറിയ ലോഹ നാണയങ്ങൾ
  • രാജ്യാന്തര സംഘടനകളും നയതന്ത്ര കേന്ദ്രങ്ങളും ഇറക്കുമതി ചെയ്യുന്ന മെഡിക്കൽ ഉപകരണങ്ങൾ

വില കൂടുന്നവ

  •  റഫ്രിജറേറ്റർ
  • എയർ കണ്ടിഷനർ
  • എൽഇഡി ലാംപ്
  •  മൊബൈൽ ഫോൺ
  • മൊബൈൽ ബാക്ക് കവർ
  • മൊബൈൽ ചാർജർ
  •  അസംസ്‌കൃത പട്ട്
  •  പരുത്തി
  •  സോളർ ഇൻവർട്ടർ
  • സോളർ ലാന്റേൺ
  • വാഹനങ്ങളിലെ സേഫ്റ്റി & ടഫൻഡ് ഗ്ലാസ്
  • വിൻഡ്സ്‌ക്രീൻ വൈപ്പർ
  •  സിഗ്‌നലിങ് എക്യുപ്മെന്റുകൾ
  •  ലിഥിയം അയൺ ബാറ്ററി
  •  പ്രിന്റർ
  • ന്മ പൂർത്തിയാക്കിയ തുകൽ ഉൽപന്നങ്ങൾ
  •  നൈലോൺ
  • ചണം
  •  പ്ലാസ്റ്റിക് ബിൽഡർവെയർ
  •  സിന്തറ്റിക് സ്റ്റോൺ