- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നിങ്ങളില്ലാതെ എനിക്ക് ജീവിക്കാൻ ആകില്ല; പ്രണയവും ചിരിയും വിജയങ്ങളും നിറഞ്ഞതാകട്ടെ നിങ്ങളുടെ ദിനങ്ങൾ: ശുഐബ് മാലിക്കിന് പിറന്നാൾ ആശംസകൾ നേർന്ന് സാനിയ മിർസ
ന്യൂഡൽഹി: ഭർത്താവും പാക്കിസ്ഥാൻ ക്രിക്കറ്റ് താരവുമായ ശുഐബ് മാലിക്കിന് പിറന്നാൾ ആശംസകൾ നേർന്ന് ഹൃദ്യമായ കുറിപ്പുമായി ഇന്ത്യൻ ടെന്നീസ് താരം സാനിയ മിർസ. നിങ്ങളില്ലാതെ എനിക്കു ജീവിക്കാൻ ആകില്ല, അയാൾക്ക് പിറന്നാൾ ആശംസകൾ സാനിയ ട്വിറ്ററിൽ കുറിച്ചു. പ്രണയവും ചിരിയും വിജയങ്ങളും നിറഞ്ഞതാകട്ടെ നിങ്ങളുടെ ദിനങ്ങൾ.
നിങ്ങൾ പരിശീലനം കഴിഞ്ഞു വരുമ്പോൾ എനിക്ക് ഇക്കാര്യം പറയാവുന്നതേയുള്ളു. പക്ഷേ, ഇൻസ്റ്റഗ്രാമിൽ പിറന്നാൾ ആശംസകൾ അറിയിച്ചില്ലെങ്കിൽ അത് ആശംസയേ ആവില്ലെന്നാണല്ലോ അവർ പറയുന്നത് സാനിയ കുറിച്ചു. തിങ്കളാഴ്ച മാലിക്കിന്റെ 39-ാം പിറന്നാളായിരുന്നു. 2010 ഏപ്രിലിലാണ് സാനിയ മിർസയും മാലിക്കും വിവാഹിതരായത്. കുഞ്ഞുണ്ടായതിനു ശേഷം കഴിഞ്ഞ വർഷം സാനിയ ടെന്നീസിലേക്കു മടങ്ങിയെത്തിയിരുന്നു.
Next Story