- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വിപുലമായ ഇരുണ്ട ദ്രവ്യത്തിന്റെ പ്രഭാവലയത്തിന് ഉടമകൾ; ടസ്കാന II എന്ന കുള്ളൻ ഗാലക്സിയുടെ അരികിലുള്ള നക്ഷത്രങ്ങളെ കണ്ടെത്തി
ടസ്കാന II എന്നറിയപ്പെടുന്ന കുള്ളൻ ഗാലക്സിയിൽ ഇരുണ്ട ദ്രവ്യത്തിന്റെ വിശാലമായ പ്രഭാവലയം ശാസ്ത്രജ്ഞർ മുമ്പ് കണക്കാക്കിയതിനേക്കാൾ വളരെ വലുതാണെന്ന് കണ്ടെത്തൽ. ഭൂമിയിൽ നിന്ന് 1,63,000 പ്രകാശവർഷം അകലെയുള്ള ടസ്കാന II ന്റെ അരികിലുള്ള നക്ഷത്രങ്ങളെ ജ്യോതിശാസ്ത്രജ്ഞർ കണ്ടെത്തി. ചെറിയ താരാപഥത്തിന്റെ ഗുരുത്വാകർഷണ വലയിൽ നക്ഷത്രങ്ങൾ കുടുങ്ങിക്കിടക്കുകയാണ് എന്നാണ് ശാസ്ത്രജ്ഞർ അനുമാനിക്കുന്നത്. ഇരുണ്ട ദ്രവ്യമാണ് അവയെ അവിടെ നിലനിർത്തുന്നത് എന്നാണ് ശാസ്ത്രജ്ഞർ കരുതുന്നത്.
പ്രപഞ്ചത്തിന്റെ 85 ശതമാനത്തിലധികം വരുന്നതായി കരുതപ്പെടുന്ന ഒരു സാങ്കൽപ്പിക തരം ദ്രവ്യമാണ് ഇരുണ്ട ദ്രവ്യം. ഓരോ താരാപഥങ്ങളും പരസ്പരം ബന്ധപ്പെട്ട് കിടക്കുന്നത് ഈ ദ്രവ്യത്തിന്റെ പ്രഭാവലയത്തിനുള്ള കാന്തിക ശക്തിയാലാണെന്നാണ് കരുതപ്പെടുന്നത്. പ്രപഞ്ചത്തിലെ ആദ്യത്തെ താരാപഥങ്ങളിലൊന്നായ ടസ്കാന II വിപുലമായ ഇരുണ്ട ദ്രവ്യത്തിന്റെ പ്രഭാവലയത്തിന് ഉടമകളാണ്- ഇത് വിശ്വസിച്ചതിനേക്കാൾ മൂന്നോ അഞ്ചോ ഇരട്ടി വലുതാണെന്ന് വിദഗ്ദ്ധർ അനുമാനിക്കുന്നു.
മറുനാടന് ഡെസ്ക്