- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കോവിഡ് കാലത്ത് ബഹ്‌റൈൻ സർക്കാരിന് സഹായ ഹസ്തവുമായി മലയാളി ബാലൻ; രാജ്യത്തിന്റെ വടക്കേയറ്റം മുതൽ തെക്കേയറ്റം വരെ നടന്ന് കോവിഡ് പ്രതിരോധ ഫണ്ട് നേടിയത് പട്ടാമ്പിക്കാരനായ പതിനൊന്നുകാരൻ
മനാമ: കോവിഡ് കാലത്ത് ബഹ്‌റൈൻ സർക്കാരിന് മലയാളി ബാലന്റെ വേറിട്ട സഹായം. പട്ടാമ്പിക്കാരനായ പതിനൊന്നുകാരൻ ആദിത്യാ ജിതേഷ് ആണ് ബഹ്‌റൈൻ സർക്കാരിന് സഹായ ഹസ്തം നീട്ടി ദേശിയ ശ്രദ്ധ നേടിയത്. 20 ദിനം കൊണ്ട് രാജ്യത്തിന്റെ വടക്കേയറ്റം മുതൽ തെക്കേയറ്റം വരെ 140 കിലോമീറ്റർ നടന്ന് കോവിഡ് പ്രതിരോധ ഫണ്ട് നേടി സർക്കാരിന് കൈമാറിയാണ് ആദിത്യ ബഹ്‌റൈനിലെ താരമായത്.
ഫീന ഖൈർ (എല്ലാവരിലും നന്മയുണ്ട്) എന്ന പേരിൽ ബഹ്‌റൈൻ സർക്കാർ നടത്തുന്ന പ്രചാരണ പരിപാടിയിൽ പങ്കെടുത്താണ് ആദിത്യ കോവിഡ് പോരാളിയായി ഫണ്ട് കണ്ടെത്തിയത്. നടക്കുന്ന ഓരോ കിലോമീറ്ററിനും പദ്ധതിയുടെ സഹകാരിമാരിൽ നിന്ന് കോവിഡ് പ്രതിരോധ ഫണ്ടിലേക്ക് തുക ലഭിക്കും. നടത്തത്തിനിടയിൽ താണ്ടിയ ദൂരവും എത്തിയ ഇടങ്ങളും സ്‌പോൺസർമാരെ അറിയിച്ചുകൊണ്ടിരുന്നു. ആദിത്യയുടെ ഈ നേട്ടത്തെക്കുറിച്ച് നൊബേൽ ജേതാവ് കൈലാഷ് സത്യാർഥി ട്വീറ്റ് ചെയ്തിരുന്നു.
സിക്കോ ബാങ്ക് ഇൻവെസ്റ്റ്‌മെന്റ് ഹെഡ് ആയ അച്ഛൻ ജിതേഷ് ഗോപിയും അമ്മ ഡോ. രാജേശ്വരിയുമാണ് സ്‌പോൺസർമാരെ കണ്ടെത്താൻ ആദിത്യയെ സഹായിച്ചത്. കൂടുതൽ കുട്ടികൾക്ക് പ്രചോദനമാകുന്ന ആദിത്യന്റെ നടത്തം ദേശീയ മാധ്യമങ്ങളിൽ ശ്രദ്ധനേടി. ബഹ്‌റൈനിലെ സെന്റ് ക്രിസ്റ്റഫർ സ്‌കൂളിൽ നാലാം ക്ലാസ് വിദ്യാർത്ഥിയാണ് ആദിത്യ.