- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ബെംഗളൂരുവിലെ എടിഎം ആക്രമിച്ച് മലയാളിയെ വെട്ടിപ്പരുക്കേൽപ്പിച്ച് കൊള്ളയടിച്ച സംഭവം; പ്രതിക്ക് പത്ത് വർഷം കഠിന തടവ് വിധിച്ച് ബെംഗളൂരു സിറ്റി സിവിൽ ആൻഡ് സെഷൻസ് കോടതി
ബെംഗളൂരു: ബെംഗളൂരുവിലെ എടിഎം ആക്രമിച്ച് മലയാളിയെ വെട്ടിപ്പരുക്കേൽപ്പിച്ച് കൊള്ളയടിച്ച സംഭവത്തിലെ പ്രതിയെ കോടതി പത്ത് വർഷം കഠിന തടവിന് ശിക്ഷിച്ചു. കോർപറേഷൻ ബാങ്ക് മാനേജർ തിരുവനന്തപുരം സ്വദേശി ജ്യോതി ഉദയനെ എടിഎമ്മിനുള്ളിൽ വെട്ടിപ്പരുക്കേൽപിച്ച് കൊള്ളയടിച്ച കേസിലാണ് കോടതിയുടെ വിധി. പ്രതി മധുകർ റെഡ്ഡിക്ക് (36) കോടതി 10 വർഷം കഠിനതടവും പിഴയും വിധിച്ചു.
നാലു വർഷം ജയിലിൽ ആയിരുന്നതിനാൽ ഇനി ആറ് വർഷം കൂടി കഠിന തടവ് അനുഭവിച്ചാൽ മതി. 12,000 രൂപ പിഴത്തുക ജ്യോതിക്കു കൈമാറണമെന്നും ഇല്ലെങ്കിൽ ഒരു വർഷം വെറും തടവ് കൂടി അനുഭവിക്കണമെന്നും കോടതി പറഞ്ഞു. ഏറെ ആഘാതമേൽപ്പിച്ച ആ സംഭവത്തിനു ശേഷം എടിഎമ്മിൽ കയറിയിട്ടില്ലെന്നും ഇതിലും വലിയ ശിക്ഷയാണു പ്രതീക്ഷിച്ചതെന്നും ജ്യോതി പ്രതികരിച്ചു.
അതേസമയം ശിക്ഷ ഇളവ് ചെയ്ത് നൽകണമെന്ന പ്രതിയുടെ വാദം കോടതി ചെവിക്കൊണ്ടില്ല. പിതാവു മരിച്ചെന്നും ഭാര്യയും 2 മക്കളും അസുഖബാധിതയായ അമ്മയും ഉള്ളതിനാൽ ശിക്ഷ ഇളവു ചെയ്യണമെന്നും റെഡ്ഡി അപേക്ഷിച്ചെങ്കിലും ക്രൂരകൃത്യത്തിന്റെ വ്യാപ്തിയും ക്രിമിനൽ പശ്ചാത്തലവും കണക്കിലെടുത്താണു വിധിയെന്നു ബെംഗളൂരു സിറ്റി സിവിൽ ആൻഡ് സെഷൻസ് കോടതി വ്യക്തമാക്കി.