ബോവിക്കാനം: വീട്ടിൽ കളിക്കുന്നതിനിടെ ടി.വി. ദേഹത്തുവീണ് രണ്ടു വയസ്സുകാരന് ദാരുണ മരണം. ഗൾഫിൽ ജോലി ചെയ്യുന്ന തെക്കിൽ ഉക്കിരംപാടിയിലെ നിസാറിന്റെയും ബാവിക്കര പള്ളിക്കാലിലെ ഫായിസയുടെയും ഏകമകൻ മുഹമ്മദ് സാബിർ (രണ്ട്) ആണ് മരിച്ചത്.

ബുധനാഴ്ച ഉച്ചയോടെ ബാവിക്കര പള്ളിക്കാലിലെ വീട്ടിൽ മറ്റ് കുട്ടികൾക്കൊപ്പൊം കളിക്കുന്നതിനിടെ കുട്ടി ടി.വി. സ്റ്റാൻഡിൽ പിടിച്ച് വലിക്കുകയായിരുന്നു. പഴയ വലിയ ടി.വി.യാണ് ദേഹത്ത് വീണത്. ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.