ലക്‌നൗ: സ്വീകരിക്കാനെത്തിയ അനുയായികളെ പൊലീസ് അറസ്റ്റ് ചെയ്‌തെന്നാരോപിച്ചു പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സഹോദരൻ പ്രഹ്ലാദ് മോദി ലക്‌നൗ വിമാനത്താവളത്തിൽ ധർണ നടത്തി. ഇന്നലെ വൈകിട്ട് 4 ന് ആണ് പ്രഹ്ലാദ് ലക്നൗവിൽ വിമാനമിറങ്ങിയത്.

സ്വീകരിക്കാനെത്തിയിരുന്ന നൂറോളം അനുയായികളെ പൊലീസ് അറസ്റ്റ് ചെയ്തതറിഞ്ഞപ്പോൾ, ഭക്ഷണം ഉപേക്ഷിച്ചു ധർണയിരിക്കുകയാണെ ന്നര മണിക്കൂറിനു ശേഷം അദ്ദേഹം സ്ഥലം വിട്ടതായി വിമാനത്താവള അധികൃതർ അറിയിച്ചു. അതീവസുരക്ഷാ മേഖലയിൽ ഒത്തുകൂടിയതിനാണ് പ്രഹ്ലാദ് മോദിയുടെ അനുയായികളെ അറസ്റ്റ് ചെയ്തതെന്നാണു വിവരം.