- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഒന്നുങ്കിൽ അവിടെ അല്ലെങ്കിൽ ഇവിടെ; ഹാരിയോട് തീർത്ത് പറഞ്ഞ് രാജ്ഞി; പട്ടാളപദവികൾ തുടരാനുള്ള രാജകുമാരന്റെ മോഹം മുളയിലെ നുള്ളി ബക്കിങ്ഹാം കൊട്ടാരം; ഇനി ഹാരി വെറും സാധാരണക്കാരൻ
ബ്രിട്ടീഷ് രാജകുടുംബാഗം പ്രിൻസ് ഹാരിയും ഭാര്യ മേഗൻ മാർക്കിളും രാജകീയ പദവികൾ വിട്ടൊഴിഞ്ഞു കാലിഫോർണിയയിൽ ആണ് താമസം.ഇരുവരും കൊട്ടാരത്തിലെ 'സീനിയർ അംഗങ്ങൾ' എന്ന പദവി ഉപേക്ഷിച്ചാണ് മാറി താമസിച്ച് വന്നത്. ഇപ്പോളിതാ ഹാരിക്ക് പട്ടാളപദവികളും ഉപേക്ഷിക്കേണ്ടി വരുമെന്ന സൂചനകളാണ് പുറത്ത് വരുന്നത്. അടുത്തിടെ വേനൽക്കാലത്ത് ബ്രിട്ടൻ സന്ദർശിക്കാൻ ഒരുങ്ങുന്ന ഹാരിയുടെ വാർത്ത പുറത്ത് വന്നതിന് പിന്നാലെ രാഞ്ജി രാജകുമാരനോട് ഒന്നുങ്കിൽ അവിടെ അല്ലെങ്കിൽ ഇവിടെ എന്ന് തീർത്ത് പറഞ്ഞതായാണ് റിപ്പോർട്ട് പുറത്ത് വരുന്നത്.
ഹാരി രാജകുമാരന് ഇപ്പോളും സായുധ സേനയിൽ മൂന്ന് ഓണററി സൈനിക പദവികൾ വഹിക്കുന്ന വ്യക്തിയാണ്. ഇത് നിലിനിർത്തികൊണ്ട് പോകാൻ ഹാരി ശ്രമിക്കുന്നുണ്ടെങ്കിലും ബക്കിങ്ഹാം കൊട്ടാരം രാജകുമാരന്റെ പദവി തിരിച്ചെടുക്കാനാണ് സാധ്യത.രാജകീയ ചുമതലകൾ വഹിക്കുന്നതിനായുള്ള സർക്കാർ ഫണ്ടും ഇരുവരും നേരത്തെ ഉപേക്ഷിച്ചിരുന്നു. ഒരാഴ്ച നീണ്ട ചർച്ചകൾക്കൊടുവിലാണ് രാജീകയ പദവികളും ചിഹ്നവും ഉപേക്ഷിച്ച് കൊട്ടാരം വിടാനുള്ള ഹാരി- മേഗൻ ദമ്പതികളുടെ ആവശ്യത്തിന് അന്തിമ തീരുമാനമായത്. എന്നാൽ സൈനിക പദവികളെ സംബന്ധിച്ചുള്ള തർക്കങ്ങൾ ഇപ്പോഴും ഇരുവർക്കും ഇടയിൽ തുടരുകയാണ്.
എന്നാൽ ബക്കിങ്ഹാം കൊട്ടാരം രാജകുമാരൻ സൈനീക പദവികൾ രാജകുമാരൻ തുടരുന്നതിൽ ഒട്ടും തൃപ്ത്തരല്ലെന്നാണ് അടുത്ത വൃത്തങ്ങൾ നല്കുന്ന സൂചന. കൊട്ടാരം പറയുന്നത് ഒന്നുകിൽ കുടുംബാംഗങ്ങളുമായി ചേർന്ന് പോകണം അല്ലെങ്കിൽ തീർത്തും പുറത്ത് നില്ക്കണമെന്നാണ്.മകനൊപ്പം കൂടുതൽ സമയം ചിലവഴിക്കാനും സാമ്പത്തികമായി സ്വതന്ത്രരാകാനും വേണ്ടി രാജകീയ പദവികൾ ഉപേക്ഷിക്കുകയാണെന്നായിരുന്നു സമൂഹമാധ്യമങ്ങളിലൂടെ ഇരുവരും പ്രഖ്യാപിച്ചത്.
ഹാരിയുടെ മൂത്ത സഹോദരൻ വില്യം രാജകുമാരനുമായുള്ള അകൽച്ചയെ തുടർന്നാണ് രാജ്യം വിട്ട് സ്വതന്ത്ര സംരംഭം തുടങ്ങാൻ സസക്‌സ് പ്രഭുവും പ്രഭ്വിയുമായ ഇരുവരും തീരുമാനിച്ചതെന്നും റിപ്പോർട്ടുകൾ വന്നിരുന്നു. കിരീടവകാശത്തിൽ ആറാമനാണ് ഹാരി.