- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കൊല്ലത്ത് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ച സംഭവം; പുറത്ത് വരുന്നത് ഞെട്ടിപ്പിക്കുന്ന പീഡന പരമ്പര; സംഭവത്തിൽ മൂന്ന് യുവാക്കൾ കൂടി അറസ്റ്റിൽ: കേസിൽ ഇതുവരെ അറസ്റ്റിലായവരുടെ എണ്ണം ഏഴായി: പ്രതികൾ എല്ലാവരും 22 വയസ്സിൽ താഴെ പ്രായമുള്ളവർ
ഓയൂർ: കൊല്ലത്ത് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ച കേസിൽ കൂടുതൽ പ്രതികൾ അറസ്റ്റിലാവുമ്പോൾ പുറത്ത് വരുന്നത് ഞെട്ടിക്കുന്ന പീഡന പരമ്പര. ഇന്നലെ സംഭവത്തിൽ മൂന്ന് യുവാക്കൾ കൂടി അറസ്റ്റിലായി. ഇതോടെ സംഭവത്തിൽ അറസ്്റ്റിലായവരുടെ എണ്ണം ഏഴായി. വർക്കല വെട്ടൂർ സ്വദേശികളായ മിനിക്കുന്ന് കോളനിയിൽ നൗഫൽ മൻസിലിൽ മുഹമ്മദ് നൗഫൽ (21), മേൽവെട്ടൂർ സബിമോൾ മൻസിലിൽ മുഹമ്മദ് സജ്ജാദ് (19), തെങ്ങുവിള വീട്ടിൽ അഹമ്മദ്ഷാ(21) എന്നിവരാണ് അറസ്റ്റിലായത്.
വെളിയം കുടവട്ടൂർ സ്വദേശിനിയായ പ്ലസ് വൺ വിദ്യാർത്ഥിനിയാണ് പീഡനത്തിന് ഇരയായത്. പ്രതികൾ ചേർന്ന് പെൺകുട്ടിയെ തട്ടിക്കൊണ്ടു പോയി രഹസ്യമായി പാർപ്പിച്ച് മാറിമാറി പീഡിപ്പിക്കുക ആയിരുന്നു. കൊല്ലം പൂയപ്പള്ളി പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. ജനുവരി 29ന് രാത്രി മുതൽകാണാതായ പെൺകുട്ടി കൊടിയ പീഡനത്തിനാണ് ഇരയായത്. വിദ്യാർത്ഥിനിയെ കാണാനില്ലെന്നു രക്ഷാകർത്താക്കൾ നൽകിയ പരാതിയെത്തുടർന്നു നടത്തിയ അന്വേഷണത്തിലാണു പീഡനവിവരം അറിയുന്നത്.
കേസിൽ നേരത്തെ തന്നെ നാലു പേർ അറസ്റ്റിലായിരുന്നു. നല്ലില സ്വദേശിയായ ഹൃദയ് (19), പള്ളിമൺ സ്വദേശി ജയകൃഷ്ണൻ (21) ,പഴങ്ങാലം സ്വദേശി റഫീഖ് (22), നെടുമ്പന മുട്ടക്കാവ് സ്വദേശി അഭിജിത് (21) എന്നിവരെ റിമാൻഡ് ചെയ്തിരുന്നു. പൂയപ്പള്ളി ഇൻസ്‌പെക്ടർ വിനോദ് ചന്ദ്രൻ, എസ്‌ഐ രാജൻ ബാബു, എഎസ്‌ഐമാരായ വിജയകുമാർ, അനിൽകുമാർ, ബിജു എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
പൊലീസ് പറഞ്ഞത്: രണ്ടു മാസം മുമ്പ് സമൂഹമാധ്യമം മുഖേന യുവാക്കൾ പ്ലസ് വൺ വിദ്യാഥിനിയെ പരിചയപ്പെടുകയായിരുന്നു. ഹൃദയിന്റെ വീട്ടിൽ വച്ച് പീഡിപ്പിച്ചു. കഴിഞ്ഞ 29ന് പെൺകുട്ടി വീട് വിട്ടുപോയി. തുടർന്നു വീട്ടുകാർ പരാതി നൽകി. പിന്നീട് വീട്ടിൽ തിരിച്ചെത്തിയ പെൺകുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണു പ്രതികളെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
മറുനാടന് മലയാളി ബ്യൂറോ