- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
രോഗം സ്ഥിരീകരിക്കപ്പെടുന്നവരുടെ എണ്ണം ഗണ്യമായി കുറയുന്നു; വാക്സിൻ പദ്ധതി വേഗത്തിലാകുന്നു. ഏപ്രിൽ പകുതിയോടെ 50 വയസ്സിനു മുകളിലുള്ള എല്ലാവർക്കും വാക്സിൻ;വരൈ 15 മുതൽ വിദേശങ്ങളിൽ നിന്നും തിരിച്ചെത്തുന്നവർക്ക് ഹോട്ടൽ ക്വാറന്റൈൻ; ബ്രിട്ടന്റെ കോവിഡ് നിവാരണ പ്രവർത്തനങ്ങൾ ധൃതഗതിയിൽ
മൂന്നാം ലോക്ക്ഡൗണും വാക്സിനേഷൻ പരിപാടിയും ഫലം കണ്ടുതുടങ്ങിയിരിക്കുന്നു. ഇംഗ്ലണ്ടിലെ 149 ലോക്കൽ അഥോറിറ്റികളിൽ 146 എണ്ണത്തിലും രോഗവ്യാപനത്തിൽ ഗണ്യമായ ഇടിവുണ്ടായതായി സർക്കാർ വൃത്തങ്ങൾ അറിയിക്കുന്നു. അതുകൂടാതെ കെയർഹോമുകളിലും രോഗവ്യാപനത്തിന് ശമനമുണ്ടായിട്ടുണ്ട്. ഇതിന്റെ പ്രതിഫലനമെന്നോണം ആശുപത്രികളിൽ ചികിത്സതേടിയെത്തുന്ന കോവിഡ് രോഗികളുടെ കാര്യത്തിലും കുറവുണ്ടായിട്ടുണ്ട്. ഇന്റൻസീവ് കെയറുകളിലും രോഗികളുടെ എണ്ണം. എന്നും ഭയപ്പെട്ടിരുന്ന ശൈത്യകാലത്തെ ഇരുണ്ടദിനങ്ങൾ കഴിഞ്ഞു പോയി എന്നാണ് ചില വിദഗ്ദർ ഈ കണക്കുകളെ കുറിച്ച് പറഞ്ഞത്.
ലോക്കൽ അഥോറിറ്റികളിൽ മൂന്നിലൊരിടത്ത് രോഗവ്യാപനത്തിൽ 33 ശതമാനം വരെയാണ് രോഗവ്യാപനതോതിൽ കുറവുണ്ടായിട്ടുള്ളത്. മറ്റ് 35 ഇടങ്ങളിൽ 25 ശതമാനം വരെ കുറവുണ്ടായിട്ടുണ്ട്. എല്ലാ പ്രായത്തിൽ പെട്ടവരിലും രോഗവ്യാപനം കുറഞ്ഞുവരികയാണ്. അതുപോലെ കെയർഹോമുകളിലെ രോഗവ്യാപനതോതിലും 33 ശതമാനത്തിന്റെ കുറവ് ദൃശ്യമായിട്ടുണ്ട്. അതേസമയം സർക്കാരിന്റെ ടെസ്റ്റ് ആൻഡ് ട്രേസിന്റെ റിപ്പോർട്ടുകൾ പ്രകാരം കഴിഞ്ഞ രണ്ടാഴ്‌ച്ചയിൽ രോഗവ്യാപനതോത് 41 ശതമാനം വരെ കുറഞ്ഞിട്ടുണ്ട്.
ലോക്ക്ഡൗൺ ഏപ്രിൽ വരെ നീളുമോ ?
പൊതുവെ കണക്കുകൾ എല്ലാം ആശ്വാസം പകരുന്നതാണെങ്കിലും, ലോക്ക്ഡൗണിന്റെ കാര്യത്തിൽ ഭരണകക്ഷി എം പി മാർ വരെ കോപാകുലരാണ്. നേരത്തെ പറഞ്ഞിരുന്നതുപോലെ ഫെബ്രുവരി പകുതിയോടെ ലോക്ക്ഡൗൺ പിൻവലിക്കാൻ സാധ്യതയില്ല എന്ന അറിവാണ് അവരെ ബോറിസ് ജോൺസനെതിരെ തിരിച്ചത്. പ്രധാനമന്ത്രി ഒരു കൂട്ടം ശാസ്ത്രജ്ഞന്മാരുടെ തടവറിയിലാണെന്നാണ്ചില എം പിമാർ ഇതേക്കുറിച്ച് പറഞ്ഞത്.
അതേസമയം ഏപ്രിൽ 7 ആകുമ്പോഴേക്കു ബ്രിട്ടനിലെ 50 വയസ്സിനു മുകളിൽ പ്രായം ഉള്ളവർക്കെല്ലാം വാക്സിൻ ലഭിച്ചിരിക്കും. നിലവിലെവേഗതയിൽ കാര്യങ്ങൾ നീങ്ങുകയാണെങ്കിൽ അത് സാധ്യമാവുക തന്നെ ചെയ്യും. ലോക്ക്ഡൗൺ നീക്കുന്നതിനു മുൻപായി 50 വയസ്സിനു മുകളിൽ പ്രായമുള്ളവർക്കെല്ലാം വാക്സിൻ നൽകിയിരിക്കണമെന്ന് വാക്സിനേഷൻ മന്ത്രി നദിമ്മ് സഹാവിയും ചീഫ് മെഡിക്കൽ ഓഫീസർ ക്രിസ് വിറ്റിയും നേരത്തേ പറഞ്ഞിരുന്നു. സർക്കാരിന്റെ ശാസ്ത്രോപദേശക സമിതിയിലെ അംഗങ്ങൾക്കും സമാനമായ അഭിപ്രായമാണുള്ളത്.
കോവിഡ് വാക്സിന്റെ ആദ്യ ഡോസ് നൽകിയതിനു ശേഷം രണ്ടാഴ്‌ച്ചയെങ്കിലും എടുക്കും ശരീരത്തിൽ പ്രതിരോധശേഷി രൂപപ്പെട്ടുവരാൻ. ഇത് കണക്കിലെടുക്കുകയാണെങ്കിൽ, ഏപ്രിൽ പകുതി കഴിഞ്ഞാൽ മാത്രമേ ഇംഗ്ലണ്ടിലെ ലോക്ക്ഡൗൺ നീക്കം ചെയ്യാൻ കഴിയൂ. അതേസമയം വാക്സിനേഷൻ പദ്ധതിയിൽ വീണ്ടും കാലതാമസം എന്തെങ്കിലും ഉണ്ടായാൽ ഇത് വീണ്ടും നീണ്ടെക്കും. വാക്സിൻ വിതരണത്തെ സംബന്ധിച്ച് സാർക്കാരിന് 100 ശതമാനം ഉറപ്പില്ല എന്ന സഹാവിയുടെ വാക്കുകൾ ഭാവിയിൽ കാലതാമസം ഉണ്ടാകാൻ ഇടയുണ്ടെന്നും സൂചിപ്പിക്കുന്നു.
ഫെബ്രുവരി 15 മുതൽ ഹോട്ടൽ ക്വാറന്റൈൻ
ബ്രിട്ടനിൽ കോവിഡ് വ്യാപനം ഏതാണ്ട് നിയന്ത്രണാധീനമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ, വീണ്ടുമൊരു വ്യാപനത്തിനുള്ള സാധ്യത ഒഴിവാക്കേണ്ടതുതന്നെയാണ്. പ്രത്യേകിച്ചും പലയിടങ്ങളിലും ജനിതകമാറ്റം സംഭവിച്ച പുതിയ ഇനം കൊറോണ വൈറസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടസ്ഥിതിക്ക്. ചില രാജ്യങ്ങളിലേക്കുള്ള യാത്രാ നിരോധനവും, അവിടങ്ങളിൽ നിന്നുള്ളവർക്കുള്ള പ്രവേശന വിലക്കും ഒക്കെ അതിന്റെ ഭാഗമാണ്. എന്തുവില കൊടുത്തും കോവിഡിനെ പിടിച്ചുകെട്ടാൻ ഇറങ്ങിയിരിക്കുന്ന ബോറിസ് ജോൺസൺ സർക്കാരിന്റെ പുതിയ പദ്ധതിയാണ് ഹോട്ടൽ ക്വാറന്റൈൻ.
ഫെബ്രുവരി 15 മുതൽക്കായിരിക്കും ഹോട്ടൽ ക്വാറന്റൈൻ ആരംഭിക്കുക. കോവിഡ ബാധ തീവ്രമായുള്ള 33 രാജ്യങ്ങളിൽ നിന്നും ബ്രിട്ടനിലെത്തുന്ന ബ്രിട്ടീഷ് പൗരന്മാരും, ബ്രിട്ടനിൽ സ്ഥിരതാമസമാക്കിയവരുംബ്രിട്ടനിലെത്തുമ്പോൾ 11 ദിവസത്തെ നിർബന്ധ ഹോട്ടൽ ക്വാറന്റൈന് വിധേയരാകണം. ഇതിനായി സജ്ജമാകാൻ സർക്കാർ ഹോട്ടലുകൾക്ക് നിർദ്ദേശം നൽകിയതായാണ് സൂചന. ബ്രിട്ടനിലാകമാനം 28,000 ഹോട്ടൽ മുറികളായിരിക്കും ഇതിനായി ലഭ്യമാക്കുക.
വിദേശരാജ്യങ്ങൾ സന്ദർശിച്ച് തിരിച്ചെത്തുന്ന ബ്രിട്ടീഷുകാർ യാത്രയ്ക്ക് 72 മണീക്കൂർ മുൻപ് നടത്തിയ കോവിഡ് പരിശോധനയുടെ നെഗറ്റീവ് റിപ്പോർട്ട് കൈയിൽ കരുതണം. അതിനു പുറമേയാണ്, റെഡ്ലിസ്റ്റിലുള്ള 33 രാജ്യങ്ങളിൽ നിന്നും വരുന്നവർക്കായുള്ള 11 ദിവസത്തെ ഹോസ്പിറ്റൽ ക്വാറന്റൈൻ; ഇതിനുള്ള ചെലവ് അതാത് വ്യക്തികൾ തന്നെ വഹിക്കണം. ഒരാൾക്ക് 800 പൗണ്ടാണ് 11 ദിവസത്തേക്ക് ചെലവു വരിക. വിദേശയാത്രകഴിഞ്ഞ് മടങ്ങുമ്പോൾ ഈ തുക കൂടി കൈയിൽ കരുതാൻ മറക്കാതിരിക്കുക.
മറുനാടന് മലയാളി ബ്യൂറോ