- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- HUMOUR
അർഹതപ്പെട്ട പലർക്കും സ്റ്റിമുലസ് ചെക്ക് നിഷേധിക്കുന്ന പദ്ധതിയുമായി ഡമോക്രാറ്റുകൾ
വാഷിങ്ടൻ: കഴിഞ്ഞ തവണ 600 ഡോളർ സ്റ്റിമുലസ് ചെക്ക് ലഭിച്ച പലർക്കും പുതിയ ചെക്ക് (1400 ഡോളർ) നിഷേധിക്കുന്ന തീരുമാനവുമായി ഡമോക്രാറ്റിക് പാർട്ടി. വാർഷിക വരുമാനത്തിന്റെ തുകയിൽ കുറവു വരുത്തിയാണ് പുതിയ സ്റ്റിമുലസ് ചെക്ക് വിതരണം ചെയ്യുക.
വ്യക്തിയുടെ വാർഷിക വരുമാനം അമ്പതിനായിരമോ അതിൽ കുറവോ ലഭിക്കുന്നവർക്കും വിവാഹിതരായവർക്ക് ഒരു ലക്ഷമോ, അതിൽ കുറവോ ലഭിക്കുന്നവർക്കും കുടുംബ വാർഷിക വരുമാനം 120,000 കുറവോ ലഭിക്കുന്നവർക്കു മാത്രമേ ഇത്തവണ 1400 ഡോളറിന്റെ മുഴുവൻ ചെക്ക് ലഭിക്കുകയെന്നതാണ് ഡമോക്രാറ്റുകൾ സ്വീകരിക്കുവാൻ പോകുന്ന തീരുമാനം. ഡിസംബർ മാസം അവസാനത്തോടെ 600 ഡോളർ ലഭിച്ച എല്ലാവർക്കും 1400 ഡോളർ ലഭിക്കുമെന്നാണ് ബൈഡൻ നേരത്തെ പ്രഖ്യാപിച്ചിരുന്നത്.
റിപ്പബ്ലിക്കൻ പാർട്ടിയുടെ ഭാഗത്തു നിന്നും ബൈഡന്റെ 1.9 ട്രില്യൺ ഡോളറിന്റെ സ്റ്റിമുലസ് പാക്കേജ് 600 ബില്യൺ ആക്കി കുറക്കണമെന്ന് നേരത്തെ ആവശ്യപ്പെട്ടിരുന്നു. യുഎസ് ഹൗസ് ബൈഡന്റെ 1.9 ട്രില്യൺ ഡോളർ പാക്കേജിന് 218 212 വോട്ടോടെ അംഗീകാരം നൽകി.
അവസാന തീരുമാനം ഇതുവരെ പരസ്യമായി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും മാർച്ച് മധ്യത്തോടെ മാത്രമേ ചെക്കുകൾ എല്ലാവർക്കും ലഭിക്കുകയുള്ളൂവെന്നാണ് ബൈഡൻ അഡ്‌മിനിസ്ട്രേഷൻ അറിയിച്ചിട്ടുള്ളത്. ബൈഡന്റെ പുതിയ തീരുമാനം 1400 ഡോളർ പ്രതീക്ഷ വച്ചു പുലർത്തിയിരുന്ന പലരിലും നിരാശയാണ് ഉളവാക്കിയിരിക്കുന്നത്.