- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വഴക്കിനിടെ അമ്മായി അമ്മയെ വാതിൽപ്പടിയിലേക്ക് തള്ളിയിട്ടു; എന്നിട്ടും കലിതീരാതെ തലമുടിയിൽ കുത്തിപ്പിടിച്ചു വീണ്ടും വാതിൽപ്പടിയിൽ തലയിടിപ്പിച്ചു കൊലപ്പെടുത്തി മരുമകൾ: 82കാരിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് വെളിപ്പെടുത്തി പൊലീസ്
ഇരിട്ടി: വയോധികയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പൊലീസ്. കരിക്കോട്ടക്കരി പതിനെട്ടേക്കറിലെ കായംമാക്കൽ മറിയക്കുട്ടി (82) യെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം മരുമകൾ നടത്തിയ കൊലപാതകമാണെന്ന് പൊലീസ് കണ്ടെത്തി. സംഭവത്തിൽ മൂത്ത മകൻ മാത്യുവിന്റെ ഭാര്യ എൽസി (54) യെ കരിക്കോട്ടക്കരി പൊലീസ് അറസ്റ്റ് ചെയ്തു. വഴക്കിനിടെ തലയിടിച്ചു വീണ മറിയക്കുട്ടിയെ, വാതിൽപടിയിൽ തലയിടിപ്പിച്ച് എൽസി കൊലപ്പെടുത്തിയെന്നാണു കണ്ടെത്തൽ.
ബുധനാഴ്ച വൈകിട്ടോടെയാണ് സംഭവം. സ്വന്തം വീടിന്റെ ഉമ്മറപ്പടിയിൽ മറിയക്കുട്ടിയെ പരുക്കുകളോടെ ചോരവാർന്നു മരിച്ച നിലയിൽ കണ്ടെത്തിയത്. വഴക്കിനിടെ മറിയക്കുട്ടിയെ എൽസി തള്ളിയിട്ടു. തലയിടിച്ചു വീണ മറിയക്കുട്ടിയുടെ തലമുടിയിൽ കുത്തിപ്പിടിച്ചു വീണ്ടും വാതിൽപ്പടിയിൽ തലയിടിപ്പിച്ചു കൊല്ലുകയായിരുന്നെന്നാണു മൊഴി.
Next Story



