- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കേരള സർവകലാശാല അറബിക് വിഭാഗം റിസർച് ഗൈഡ്; സ്‌കൂൾ കലോത്സവത്തിൽ അറബിക് കലോത്സവം ഉൾപ്പെടുത്തുന്നതിൽ മുഖ്യപങ്കു വഹിച്ച വ്യക്തി; അന്തരിച്ച ഡോ. എം.സുലൈമാൻ മൗലവിയുടെ കബറടക്കം നടത്തി

കൊല്ലം: അന്തരിച്ച വിദ്യാഭ്യാസ വിചക്ഷണനും അറബിക് പണ്ഡിതനും എംഎസ്എം അറബിക് വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഡയറക്ടറുമായ കടയ്ക്കൽ ദാറുസ്സലാമിൽ ഡോ. എം.സുലൈമാൻ മൗലവി (ഡോ. എം.എസ്.മൗലവി68) യുടെ കബറടക്കം നടത്തി. കേരളത്തിൽ അറബിക് ഭാഷയുടെ ഉന്നമനത്തിന് വലിയയ പങ്കുവഹിച്ച വ്യക്തിത്വമാണ് എം.എസ് മൗലവിയുടേത്.
സ്‌കൂൾ കലോത്സവത്തിൽ അറബിക് കലോത്സവം ഉൾപ്പെടുത്തുന്നതിൽ മുഖ്യപങ്കു വഹിച്ചയാളാണ്. പ്രൈമറി സ്‌കൂൾ അദ്ധ്യാപകനായി ജോലിയിൽ പ്രവേശിച്ച ഡോ. എം.എസ്.മൗലവി അദ്ധ്യാപക പരിശീലന കേന്ദ്രം ഇൻസ്ട്രക്ടർ, മുസ്ലിം വിദ്യാഭ്യാസ ഇൻസ്‌പെക്ടർ, സംസ്ഥാന അറബിക് സ്‌പെഷൽ ഓഫിസർ എന്നീ തസ്തികകളിൽ സേവനമനുഷ്ഠിച്ചു.
കേരള സർവകലാശാല അറബിക് വിഭാഗം റിസർച് ഗൈഡ് ആയിരുന്നു. അറബിക് മുൻഷീസ് അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറിയായും പ്രവർത്തിച്ചു. ഖുർആൻ കോളജ് സ്ഥാപിക്കാനും മദ്രസ നവീകരണ പദ്ധതി നടപ്പാക്കാനും നേതൃത്വം നൽകി. ഭാര്യ: ഐഷാ ബീവി.

