മഞ്ചേരി: ബാങ്ക് അക്കൗണ്ടുകൾ, വിവിധ ഓൺലൈൻ പേയ്‌മെന്റ് എന്നിവ ഹാക്ക് ചെയ്ത് പണം തട്ടുന്ന 'മിസ്റ്റീരിയസ് ഹാക്കേഴ്‌സ്' ഗ്രൂപ്പ് അഡ്‌മിനെ പൊലീസ് അറസ്റ്റഅ ചെയ്തു.. മഹാരാഷ്ട്ര സ്വദേശി ഓംകാർ സഞ്ജയ് ചതർവാഡ് എന്ന 20 കാരനാണം് മഞ്ചേരി പൊലീസിന്റെ പിടിയിലായത്.

മഞ്ചേരി സ്വദേശിയായ ഉന്നത ഉദ്യോഗസ്ഥന്റെ അക്കൗണ്ടിൽ നിന്ന് ഒരു ലക്ഷത്തിലേറെ രൂപ ഹാക്ക് ചെയ്ത് തട്ടിയെടുത്ത കേസിലാണ് അറസ്റ്റ്. ഒക്ടോബർ 12നാണ് സംഭവം. ബാങ്ക് അക്കൗണ്ടിൽ നിന്നും ചെറിയ തുകകളായി പണം ട്രാൻസ്ഫർ ചെയ്ത സന്ദേശങ്ങൾ ഫോണിൽ ലഭിച്ചതിനെ തുടർന്ന് ബാങ്ക് സ്റ്റേറ്റ്‌മെന്റ് പരിശോധിച്ചപ്പോഴാണ് ലക്ഷത്തോളം രൂപ നഷ്ടമായത് അറിഞ്ഞത്.

അദ്ദേഹം പൊലീസിൽ പരാതി നൽകിയതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് തട്ടിപ്പിന്റെ ചുരുളഴിയുന്നത്. തട്ടിപ്പുമായി ബന്ധപ്പെട്ട് താനെ സ്വദേശി ഭരത് ഗുർമുഖ് ജെതാനി (20), നവി മുംബൈ സ്വദേശി ക്രിസ്റ്റഫർ(20) എന്നിവരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.