- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വാക്സിൻ എടുത്ത അരമണിക്കൂർ കഴിയും മുൻപ് കുഴഞ്ഞു വീണ് മരിച്ചു; അമേരിക്കയിലെ 70 കാരന്റെ മരണം വൻ ചർച്ചയാകുന്നു; അന്വേഷണം പ്രഖ്യാപിച്ച് ഭരണകൂടവും
കോവിഡ് വാക്സിനേഷൻ സ്വീകരിച്ച് അരമണിക്കൂർ കഴിയും മുൻപുതന്നെ ഒരു വൃദ്ധൻ കുഴഞ്ഞുവീണ് മരിച്ചത് ഇപ്പോൾ അമേരിക്കയിൽ ആകമാനം വലിയ ചർച്ചയാവുകയാണ്. കഴിഞ്ഞ ഞായറാഴ്‌ച്ച ന്യുയോർക്ക് നഗരത്തിലാണ് ഈ സംഭവം ഉണ്ടായത്. ന്യുയോർക്കിലെ മാൻഹാട്ടൻസ് ജേക്കബ് ജാവിറ്റ്സ് കൺവെൻഷൻ ഹാളിൽ നിന്നും വാക്സിൻ സ്വീകരിച്ച് മടങ്ങിയ 70 കാരനാണ് കേവലം 25 മിനിറ്റുകൾക്കുള്ളിൽ മരണപ്പെട്ടത്. ഇക്കാര്യം ന്യുയോർക്ക് സ്റ്റേറ്റ് ഹെൽത്ത് കമ്മീഷണർ ഡോ. ഹോവാർഡ് സക്കർ സ്ഥിരീകരിക്കുകയും ചെയ്തിട്ടുണ്ട്.
കുഴഞ്ഞു വീൺ ഉടനെ അയാളെ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും, വരുന്ന വഴി തന്നെ അയാൾ മരണമടഞ്ഞതായി ആശുപത്രി അധികൃതർ സ്ഥിരീകരിച്ചു. ഇയാളുടെ പേറ് ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. ഇയാളുടെ മരണത്തിന് കോവിഡ് വാക്സിനുമായി എന്തെങ്കിലും ബന്ധമുണ്ടോ എന്ന വസ്തുത ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. ഇതിനെ കുറിച്ച അന്വേഷണത്തിന് ഉത്തരവിട്ടിട്ടുമുണ്ട്.
വാക്സിന് പാർശ്വഫലങ്ങൾ ഉൾലതായിട്ട് പരക്കെ റിപ്പോർട്ടുകൾ ഒന്നും തന്നെ വന്നിട്ടില്ല. ചിലയിടങ്ങളിൽ റിപ്പോർട്ട് ചെയ്യപ്പെട്ടത് ഒരുതരം അലർജിക് റിയാക്ഷനായിരുന്നു. അനാഫിലാക്സിസ് എന്ന ഈ രോഗലക്ഷണം പക്ഷെ ഒരാളുടെ ജീവനെടുക്കാൻ മാത്രം മാരകമൊന്നുമല്ല. മാത്രമല്ല, ഈ മരണപെട്ട വ്യക്തിക്ക്, വാക്സിന് ശേഷം അലർജിക് റിയാക്ഷൻസ് ഒന്നുമുണ്ടായിട്ടില്ലെന്നാണ് പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയതെന്നും ഡോ. സക്കർ അറിയിച്ചു.
വാക്സിൻ കഴിഞ്ഞ് 15 മിനിറ്റോളം നിർബന്ധമായും നിരീക്ഷണത്തിൽ ഇരിക്കണം എന്നുണ്ട്. ഈ സമയത്ത് ഈ വ്യക്തിക്ക് പ്രശ്നങ്ങൾ ഒന്നും തന്നെ ഉണ്ടായില്ല. അതിനു ശേഷമായിരുന്നു ഇയാൾ കുഴഞ്ഞുവീണത്. ഉടൻ തന്നെ സ്ഥലത്തുണ്ടായിരുന്ന സീനിയർ കെയറർ ഇയാളെ ആശുപത്രിയിൽ എത്തിച്ചെങ്കിലും അപ്പോഴേക്കും അയാൾ മരണപ്പെട്ടിരുന്നു എന്നും ഡോ. സക്കർ വെളിപ്പെടുത്തി. വ്യാപകമായി വാക്സിൻ നൽകുന്നതിനായാണ് ജനുവരിയിൽ ജാവിറ്റ് കൺവെൻഷൻ ഒരു വാക്സിൻ കേന്ദ്രമാക്കി മാറ്റിയത്. ഇതുവരെ ന്യുയോർക്ക് നഗരത്തിലെ 1.5 മില്ല്യൺ ജനങ്ങൾക്ക് വാക്സിന്ന്ലഭിച്ചിട്ടുണ്ട്.
വാക്സിൻ അപകടകാരിയല്ലെന്നു തന്നെയാണ് താൻ വിശ്വസിക്കുന്നത് എന്ന് ഡോ. സക്കർ ഉറപ്പിച്ചു പറയുന്നു. ആ വ്യക്തിയുടെ യഥാർത്ഥ മരണകാരണം ഉടൻ അറിയാനാകുമെന്നും അദ്ദേഹം അറിയിച്ചു. ഇത്തരത്തിലുള്ള ഒറ്റപ്പെട്ട സംഭവങ്ങളുടെ പേരിൽ വാക്സിൻ എടുക്കാതിരിക്കരുതെന്നാണ് അദ്ദേഹം പറയുന്നത്. ഇതുവരെ 91 ലക്ഷത്തിലധികം അമേരിക്കക്കാർ വാക്സിന്റെരണ്ട് ഡോസുകളും എടുത്തിട്ടുണ്ട്. മൂന്ന് കോടിയിലധികം അമേരിക്കക്കാർ ഒരു ഡോസെങ്കിലും എടുത്തതായാണ് കണക്കുകൾ കാണിക്കുന്നത്.
ഈ സംഭവത്തിനു പുറമേ നേരത്തേ വെർജീനിയയിലെ മന്ത്രി ഡ്രീൻ കേയീസ് വാക്സിൻ സ്വീകരിച്ചതിന്റെ പിറ്റേന്ന് മരിച്ച സംഭവവും എടുത്തു കാട്ടി പ്രതിഷേധത്തിന് ശക്തി കൂട്ടുകയാണ് വാക്സിൻ വിരുദ്ധർ.
മറുനാടന് മലയാളി ബ്യൂറോ