- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
എരിതീയിൽ എണ്ണയൊഴിച്ച് മേഗൻ; ബർത്ത് സർട്ടിഫിക്കറ്റിലെ വിവാദത്തിലെ വിശദീകരണവും കുഞ്ഞുമായി ബ്രിട്ടനിലേക്ക് പോകാനുള്ള വിസമ്മതവും ബ്രിട്ടീഷ് രാജ കുടുംബത്തിൽ വീണ്ടും വിള്ളൽ വരുത്തി എന്ന് സൂചന
ഹാരിയുടെയും മേഗന്റെയും കുട്ടിയുടെ ജനനസർട്ടിഫിക്കറ്റിൽ, അത് റെജിസ്റ്റർ ചെയ്തതിനു മൂന്നാഴ്‌ച്ചകൾക്ക് ശേഷം നടത്തിയ തിരുത്തൽ വിവാദമാവുകയാണ്. രാജകുടുംബവുമായി തുടരുന്ന വഴിക്കിനിടയിൽ എരിതീയിൽ ഒണ്ണ ഒഴിക്കുന്ന പരിപാടിയായി അതെന്നാണ് ബ്രിട്ടീഷ് മാധ്യമങ്ങൾ പറയുന്നത്. നേരത്തേ, റെജിസ്റ്റർ ചെയ്ത സമയത്ത് കുട്ടിയുടെ മാതാവിന്റെ പേരിന്റെ സ്ഥാനത്ത് നൽകിയ തന്റെ പേര് തിരുത്തി ഹേർ റോയൽ ഹൈനെസ്സ് ദി ഡച്ചസ്സ് ഓഫ് സസ്സക്സ് എന്നും ഹാരിയുടെ പേരിന്റെ സ്ഥാനത്ത്പ്രിൻസ് എന്നും കൂട്ടിച്ചേർത്തു. ഇതാണ് ഇപ്പോൾവിവാദമായിരിക്കുന്നത്.
2019 ൽ രേഖകളിൽ മാറ്റം വരുത്തിയതുകൊട്ടാരത്തിൽ നിന്നുള്ള് ആവശ്യപ്രകാരമായിരുന്നു എന്നാണ് മേഗന്റെ വക്താവ് അറിയിച്ചത്. നേരത്തേ രാജകുടുംബാംഗങ്ങളുടെ പേരുകളിൽ പിന്തുടരുന്ന ക്രമം പാലിക്കുവാനായി ഡ്യുക്ക് ആൻഡ് ഡച്ചസ്സ് ഓഫീസിൽ നിന്നുതന്നെയാണ് ഇതിനായുള്ള നടപടികൾ കൈക്കൊണ്ടതെന്നും സ്ഥിരീകരിക്കപ്പെട്ടിട്ടുണ്ട്. അതേസമയം, പേരുമാറ്റാൻ കൊട്ടാരം ആവശ്യപ്പെട്ടു എന്ന് മേഗന്റെ വക്താവ് പറഞ്ഞതുകൊട്ടാരത്തെ പ്രകോപിപ്പിക്കാൻ ഇടയുണ്ട് എന്നാണ് രാജകൊട്ടാരവുമായി അടുത്ത ബന്ധമുള്ളവർ പറയുന്നത്.
ഇത്തരമൊരു ചെറിയ പ്രശ്നം വലുതാക്കേണ്ടതില്ലായിരുന്നു എന്നാണ് കൊട്ടാരത്തിലെ പൊതുവേയുള്ള ചിന്താഗതി. ഹാരിയും മേഗനും തങ്ങൾക്ക് ഒരല്പം പ്രശസ്തിയും അതോടൊപ്പം പ്രചാരണവും കിട്ടുവാനായി നടത്തുന്ന തന്ത്രങ്ങളാണ് ഇത്തരം നിസാര സംഭവങ്ങളെ പെരുപ്പിച്ചു കാണിക്കുക എന്നൊരു ആരോപണവും ഉയർന്നിട്ടുണ്ട്. കൊട്ടാരവുമായുള്ള ഇരുവരുടെയും ബന്ധം തീർത്തും ക്ഷയിച്ച നിലയിൽ നിൽക്കുമ്പോഴാണ് കുട്ടിയുമായി ഈ വേനല്ക്കാലത്ത് ബ്രിട്ടനിലേക്ക് പോകേണ്ട എന്ന് മേഗൻ തീരുമാനിക്കുന്നത്.
ബ്രിട്ടനിൽ നിന്നും പുറത്തുവന്നതിനു ശെഷം തന്റെ കുടുംബാംഗങ്ങളെ സന്ദർശിക്കുവാൻ ആദ്യമായി ഹാരി രാജകുമാരൻ ബ്രിട്ടനിലേക്ക് യാത്ര തിരിക്കുമ്പോൾ മേഗനും കുട്ടിയും ഒപ്പമുണ്ടാവില്ലെന്ന് ഉറപ്പായി കഴിഞ്ഞിരിക്കുന്നു. എന്നാൽ, കോവിഡ് കാലത്ത്, ഇത്രയും ഒരു ചെറിയ കുട്ടി യാത്ര ചെയ്യുന്നത് നല്ലൊരു കാര്യമല്ലെന്നും, കുട്ടിയെ ഒറ്റയ്ക്കാക്കി വരുവാൻ മേഗന് ആവില്ലെന്നും അതിനാൽ മാത്രമാണ് മേഗൻ യാത്ര ഒഴിവാക്കിയതെന്നുമാണ് രാജകുടുംബത്തിലെ മറ്റൊരു സ്രോതസ്സ് വെളിപ്പെടുത്തിയത്.
അമേരിക്കയിൽ ഇരുന്ന് മറ്റു കുടുംബാംഗങ്ങളുമായി വീഡിയോകോൾ വഴി മേഗൻ ബന്ധപ്പെടുമെന്നും ഈ വൃത്തങ്ങൾ അറിയിച്ചു. രാജ്ഞിയുടെ ജന്മദിനം ഡയാനാ രാജകുമാരിയുടെ പ്രതിമ അനാച്ഛാദനം ചെയ്യൽ തുടങ്ങിയ പല പ്രധാന പരിപാടികളിലും ഹാരി പങ്കെടുക്കുന്നുണ്ട്. മേഗനേയും ഈ അവസരത്തിൽ ഇവിടെയെത്തിക്കാനുള്ള എല്ലാ ശ്രമങ്ങളും നടക്കുന്നുണ്ടെന്നാണ് വിശ്വസനീയമായ കേന്ദ്രങ്ങളിൽ നിന്നും ലഭിക്കുന്ന സൂചനകൾ.
അതേസമയം, ജനന സർട്ടിഫിക്കറ്റ് വിവാദത്തിനു പുറമേ മേഗൻ ബ്രിട്ടനിലേക്ക് വരാതിരിക്കുക കൂടിചെയ്താൽ അത് ഹാരിയും രാജകുടുംബവുമായുള്ള ബന്ധത്തിൽ കൂടുതൽ വിള്ളലുകൾ വരുത്തുമെന്നാണ് പൊതുവേയുള്ള അഭിപ്രായം. എല്ലാ അഭിപ്രായവ്യത്യാസങ്ങളും മറന്നും മാറ്റിവച്ചും കുടുംബവുമായി വീണ്ടും നല്ല ബന്ധത്തിലെത്തണമെന്ന ആഗ്രഹമാണ് ഹാരിക്കുള്ളത്. ഇപ്പോൾ ബ്രിട്ടനിലേക്ക് തിരിച്ചു വരുന്നതും അതിനുവേണ്ടിയാണ്. എന്നാൽ മേഗന്റെ ഇത്തരം നടപടികൾ ഹാരിക്ക് വിനയാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.