- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മുട്ടക്കൊതിയന്മാർ അറിയാൻ; ദിവസവുംഅര മുട്ട വീതം കഴിച്ചാൽ പോലും മരണ സാധ്യത ഏഴ് ശതമാനം വരെ: മുട്ടയുടെ മഞ്ഞ ാെഴിവാക്കിയാലും റിസ്ക് കുറയില്ലെന്ന് ഗവേഷകർ
മുട്ട മരണത്തിലേക്കുള്ള എളുപ്പവഴി എന്ന് ഗവേഷകർ. ദിവസവും അര മുട്ട വീതം കഴിച്ചാൽ പോലും മരണത്തിനുള്ള സാധ്യത ഏഴ് ശതമാനം വരെ എന്ന് റിപ്പോർട്ട്. മുട്ടയുടെ മഞ്ഞ പോലെ തന്നെ വെള്ളയും ഉണ്ടാക്കുന്നത് ഒരേ റിസ്‌കാണെന്നും ഗവേഷകർ പുറത്ത് വിട്ട ഏറ്റവും പുതിയ റിപ്പോർട്ടിൽ പറയുന്നു. ഒരു മുഴുവൻ മുട്ടയുടെ പകുതി ദിവസവും കഴിക്കുന്നത് ഏഴ് ശതമാനം ജീവന് ആപത്താണെങ്കിൽ ദിവസവും ഒരു മുട്ട കഴിച്ചാൽ അത് 14 ശതമാനമായി ഉയരുന്നു. ആരോഗ്യത്തിനായി ഭക്ഷണം കുറച്ച് മുട്ട ശീലമാക്കുന്നവർ ഈ കാര്യം മനസ്സിൽ വയ്‌ക്കേണ്ടത് അത്യാവശ്യമാണ്.
മുട്ടയിൽ അടങ്ങിയിരിക്കുന്ന ഉയർന്ന കൊഴുപ്പും കൊളസ്‌ട്രോൾ ലെവലുമാണ് ഇതിന് കാരണമായി ഗവേഷണം നടത്തിയ ചൈനീസ് ശാസ്ത്രജ്ഞന്മാർ ചൂണ്ടിക്കാട്ടുന്നത്. അതിനാൽ മുട്ടയുടെ വെള്ളമാത്രമേ കഴിക്കാവൂ എന്നും അല്ലെങ്കിൽ മുട്ടയ്ക്ക് പകരമായി മറ്റ് ആരോഗ്യകരമായ ഭക്ഷണ പദാർത്ഥം ഉപയോഗിക്കണമെന്നും ഗവേഷകർ വ്യക്തമാക്കി. മുട്ടയ്ക്ക് പകരമായി നട്ട്‌സുകളും പയറു വർഗങ്ങളും കഴിക്കാം.