- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തങ്ങളുടെ സൗന്ദര്യം പ്രദർശിപ്പിക്കാൻ സ്ത്രീകൾ ആഗ്രഹിക്കുന്നുവോ; ടൂ പീസ് സ്വിമ്മിംഗ് സ്യൂട്ട് വീണ്ടും തരംഗമാകുന്നു
ബിക്കിനിയിലെ പഴയ ഫാഷൻ വേഗം തിരിച്ചെത്തുന്നു. വേനൽക്കാലം ഇനിയും എത്തിയിട്ടില്ലെങ്കിലും സെലിബ്രിറ്റികൾ വിചിത്രമായ നീന്തൽ വസ്ത്രം ധരിച്ച് സമൂഹ മാധ്യമങ്ങളിൽ തരംഗം സൃഷ്ടിക്കുകയാണ്. മാറിടത്തിന്റെ അടിഭാഗം വ്യക്തമാകുന്ന തരത്തിലുള്ള പഴയ നിന്തൽ വസ്ത്രമാണ് ഇപ്പോൾ താരങ്ങൾ തരംഗമാക്കുന്നത്.
യൂറോപ്യൻ ബ്രാൻഡായ സോമർ സ്വിമ്മാണ് പഴയ നീന്തൽ വസ്ത്രം ഇപ്പോൾ രംഗത്തെത്തിച്ചത്. കോർട്ട്നി കർദാഷിയൻ ഇത് ആദ്യം ധരിച്ച് സമൂഹ മാധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ടതിന് പിന്നാലെ സഹോദരി കൈലി ജെന്നറും രംഗത്തെത്തി. ഇതിന് പിന്നാലെ നിരവധി താരങ്ങളും ടൂ പീസ് സ്വിമ്മിംഗ് സ്യൂട്ടണിഞ്ഞ് സോഷ്യൽ മീഡിയയിൽ എത്തുകയായിരുന്നു.
2018 ൽ ആദ്യമായി സോഷ്യൽ മീഡിയയിൽ കണ്ട ഈ പ്രവണത വീണ്ടും ജനപ്രിയമാകുമെന്ന് സെലിബ്രിറ്റി സ്റ്റൈലിസ്റ്റ് റോച്ചൽ വൈറ്റ് ചൂണ്ടിക്കാട്ടുന്നു. പുതിയത് വാങ്ങാതെ സുസ്ഥിരമായിരിക്കാനും നിങ്ങളുടെ ബിക്കിനിയുടെ രൂപം മാറ്റാനുമുള്ള ഒരു നല്ല മാർഗമാണിത്. 2020 വേനൽക്കാലം മുതൽ ആരംഭിച്ച പ്രവണതയാണ് ഇതെന്നാണ് അവർ വ്യക്തമാക്കുന്നത്. തങ്ങളുടെ മാറിടം കൂടുതൽ പ്രദർശിപ്പിക്കാൻ സ്ത്രീകൾ ആഗ്രഹിക്കുന്നു എന്നാണ് ഇത് വ്യക്തമാക്കുന്നത് എന്നാണ് ഇവർ ചൂണ്ടിക്കാട്ടുന്നത്.
മറുനാടന് മലയാളി ബ്യൂറോ